പമ്പയിൽ കുളിച്ചോളൂ , എന്നാൽ  സോപ്പ് ഉപയോഗിക്കരുത് ; പമ്പയിൽ  ഇനി മുതൽ സോപ്പിനും എണ്ണയ്ക്കും നിരോധനം

പമ്പയിൽ കുളിച്ചോളൂ , എന്നാൽ സോപ്പ് ഉപയോഗിക്കരുത് ; പമ്പയിൽ ഇനി മുതൽ സോപ്പിനും എണ്ണയ്ക്കും നിരോധനം

 

സ്വന്തം ലേഖിക

പ​ത്ത​നം​തി​ട്ട:  ഇനി മുതൽ പ​മ്പാ​ന​ദി​യി​ല്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വയുടെ ഉ​പ​യോ​ഗത്തിന്  കു​ളി ജി​ല്ലാ ക​ള​ക്ട​ര്‍  നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന തീ​ര്‍​ഥാ​ട​ക​ര്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌  പമ്പയിൽ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​ലം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്  പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യ​തി​നാ​ലാ​ണു സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം അ​ടു​ക്ക​വെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ  ഈ നടപടി. തീർ​ത്ഥാട​ന​കാ​ലം കഴിയുമ്പോൾ  കൂടുതൽ  മലിനീകരിക്കപ്പെ​ടാം.   ഭക്തിയുടെ പേരി​ലാ​ണെ​ങ്കി​ല്‍ പോ​ലും പ​മ്പ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ജ​ല നി​യ​മം അ​നു​സ​രി​ച്ച്‌ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​മ്പ​യി​ല്‍ മ​ലി​നീ​ക​ര​ണ നി​രോ​ധം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. ജ​ല​സ്രോ​ത​സു​ക​ളു​ടെ മ​ലി​നീ​ക​ര​ണം ഒ​രു​വ​ര്‍​ഷം മു​ത​ല്‍ ആ​റു​വ​ര്‍​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന ക്രി​മി​ന​ല്‍ കു​റ്റ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ   ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് ശ​ബ​രി​മ​ല. ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ര​ണ്ടു​മാ​സ​ത്തെ തീ​ര്‍​ഥാ​ട​ന​കാ​ല​ത്തു മാ​ത്രം ആ​റു കോ​ടി​യി​ല​ധി​കം ആ​ള്‍​ക്കാ​രാ​ണു ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. എ​ത്തു​ന്ന​വ​രെ​ല്ലാം ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ല്‍ വ​സ്ത്രം പു​ണ്യ ന​ദി പ​മ്പയി​ല്‍ ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് മ​ട​ങ്ങാ​റു​ള്ള​തും.