ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ഹര്‍ജി; 24 മണിക്കൂറും തീര്‍ത്ഥാടകരെ കടത്തിവിടണമെന്ന് ആവശ്യം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ഹര്‍ജി; 24 മണിക്കൂറും തീര്‍ത്ഥാടകരെ കടത്തിവിടണമെന്ന് ആവശ്യം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

അയ്യപ്പ ധര്‍മ്മ സംഘമാണ് ഹര്‍ജി നല്‍കിയത്. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടമാക്കും എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. 24 മണിക്കൂറും തീര്‍ത്ഥാടകരെ കടത്തിവിടണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നിയന്ത്രണം തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് എന്നാണ് സര്‍ക്കാര്‍ വാദം.
കാനനപാതയില്‍ വന്യമൃഗ സാന്നിധ്യം കൂടുതലാണ്. രണ്ട് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ് പാത.
അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് മറുപടി നല്‍കേണ്ടത്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.