കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോയ്ക്കടുത്ത് സ്വര്‍ണം പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി റിയാസാണ് സ്വര്‍ണം കൊണ്ടുവന്നത്.
ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങള്‍ക്ക് മുൻപ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബട്ടണ്‍ രൂപത്തിലാക്കി ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. ട്രോളി ബാഗില്‍ ഒളിച്ചുകടത്താനായിരുന്നു ശ്രമം.
കാസര്‍കോട് സ്വദേശി മുഹമ്മദിനെ സംഭവത്തില്‍ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഇയാള്‍ കൈവശമുണ്ടായിരുന്ന സ്വര്‍ണം ട്രോളി ബാഗിന്റെ കൈപ്പിടിയില്‍ വെച്ച് അതിന് മുകളില്‍ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.
കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാള്‍ ട്രോളിയില്‍ നിന്ന് കൈ മാറ്റാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.