ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്: ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം മാത്രം ഒൻപത് കോടി കവിഞ്ഞു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞു.യഥാർഥ വരുമാനം ഇതിൽ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനത്തു നിന്നുമുളള ഭക്തരുടെ എണ്ണം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്.
ഇത് കാണിക്ക ഉൾപ്പെടെയുള്ള വരുമാനത്തിലു വർധനവുണ്ടാക്കി. യുവതി പ്രവേശനവും, കൊറോണ പ്രതിസന്ധിയും കാരണം രണ്ടു വർഷമായി ഇതര സംസ്ഥാനത്തു നിന്നു എത്തുന്ന ഭക്തരുടെ എണ്ണം കുറവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീർഥാടന കാലം മുതൽ ഈ ഞായറാഴ്ച വരെയുളള കണക്കാണിത്. ലഭിച്ചിട്ടുളള കാണിക്ക എണ്ണിതിട്ടപ്പെടുത്താൻ ബാക്കിയുളളതിനാൽ ആണ് മുഴുവൻ കണക്കും പുറത്തുവിടാത്തത്. ശബരിമല ദർശനത്തിനെത്തുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾകൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേ സമയം സാമ്പത്തികലാഭം മാത്രമാണ് സർക്കാരിന്റെ അജണ്ടയെന്നും ഭക്തർക്ക് പരമ്പരാഗത പാതയിലൂടെ ദർശനത്തിന് വിലക്ക് ഏർപ്പെടുത്തുമ്പോൾ നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസിൽ തീർത്ഥാടകരെ കുത്തിനിറച്ചാണ് പമ്പയിൽ എത്തിക്കുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.
ഇവിടെ പാലിക്കാത്ത പ്രോട്ടോക്കോളാണ് സന്നിധാനത്ത് വിരിവെയ്ക്കുന്ന തീർത്ഥാടകരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
പരമ്പരാഗത പാത തുറന്നുകൊടുത്തില്ലങ്കിൽ ധനു ഒന്നിന് ഹിന്ദുഐക്യവേദി വിശ്വാസികളെ അണിനിരത്തി പരമ്പരാഗതപാതയിലൂടെ സന്നിധാനത്തെത്തുമെന്നും വത്സൻ തില്ലങ്കേരി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.