video
play-sharp-fill
തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ പുത്തൻ ചുവടുവെയ്പ്പ്; അഞ്ച്  ഭാഷകളിലായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ്; ആചാരങ്ങള്‍, ഉത്സവങ്ങള്‍, പൂജാ വിവരങ്ങള്‍, ഓണ്‍ലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം  ലഭ്യമാണ്

തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ പുത്തൻ ചുവടുവെയ്പ്പ്; അഞ്ച് ഭാഷകളിലായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ്; ആചാരങ്ങള്‍, ഉത്സവങ്ങള്‍, പൂജാ വിവരങ്ങള്‍, ഓണ്‍ലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാണ്

തിരുവനന്തപുരം: തീർത്ഥാടന ടൂറിസം മേഖലയില്‍ പുതിയൊരു ചുവടുവെയ്പ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു.

ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഉള്ളടക്കവുമായി വളരെ വിപുലമായ ഒരു മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ശബരിമലയിലെ ആചാരങ്ങള്‍, ഉത്സവങ്ങള്‍, പൂജാ വിവരങ്ങള്‍, ഓണ്‍ലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റില്‍ ലഭ്യമാണ്. ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാർ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളും ശബരിമലയുടെ ചരിത്രവും ഫോട്ടോ, വീഡിയോ ഗ്യാലറികളുമെല്ലാം മൈക്രോ സൈറ്റില്‍ ലഭ്യമാണ്.