ഇത് മറ്റൊരു പകല്‍ക്കൊള്ള….! സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ശബരിമലയില്‍ കളഭത്തിലും കൈയിട്ടു വാരി ദേവസ്വം ഉദ്യോഗസ്ഥര്‍; അഭിഷേകത്തിന് കളഭം കൊണ്ടു വരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേ നിരക്ക്; ഈടാക്കുന്നത് മൂന്നിരട്ടിയോളം അധിക തുക; കൂപ്പണില്‍ മുഴുവൻ തുകയും അടിച്ചു പോയെന്നും തിരിച്ചു നല്‍കാൻ ബുദ്ധിമുട്ടെന്നും വിശദീകരണം
ശബരിമല: കളഭാഭിഷേകത്തിന്റെ പേരില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ പകല്‍ക്കൊള്ള.
അഭിഷേകത്തിന് കളഭം കൊണ്ടു വരുന്നവരും അല്ലാത്തവരും ഒരേ നിരക്ക് തന്നെ അടക്കണം. കൂപ്പണില്‍ തുക അടിച്ചു പോയെന്ന സാങ്കേതികത്വം പറഞ്ഞ് കളഭം കൊണ്ടു വരുന്നവരില്‍ നിന്ന് മൂന്നിരട്ടിയോളം അധിക തുകയാണ് ഈടാക്കുന്നത്.
സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടിന്റെ മറവിലാണ് കൈയിട്ടു വാരല്‍.
കളഭാഭിഷേകം വഴിപാടിന് ഒരാള്‍ 38,400 രൂപ ദേവസ്വം ബോര്‍ഡിന് അടയ്ക്കുമ്പോള്‍ അരച്ച കളഭം, തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള വസ്ത്രം എന്നിവ നല്‍കും. ഇതിനായി സപ്ലെയര്‍ക്ക് എന്ന പേരില്‍ 25,900 രൂപയാണ് വകയിരുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം ചെലവില്‍ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവര്‍ക്ക് ദേവസ്വം മുതല്‍ക്കൂട്ടായ 12500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സാധനങ്ങള്‍ കൊണ്ടു വരുന്നരോടും വഴിപാട് നടത്തണമെങ്കില്‍ മുഴുവൻ തുകയായ 38,400 രൂപ അടയ്ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്.
ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നല്‍കുന്നില്ല. ഇത് ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നുവെന്നാണ് പരാതി. ശബരിമലയില്‍ കളഭം നല്‍കുന്നതിന് ടെണ്ടര്‍ വിളിച്ചിട്ടില്ല. കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ സംവിധാനങ്ങളുമില്ല. ദേവസ്വം നല്‍കുന്ന ചന്ദനത്തിന് ഗുണമേന്മയില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
ഉദ്ദിഷ്ട കാര്യ സിദ്ദിഖും ഐശ്വര്യത്തിനും ആഗ്രഹപൂര്‍ത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകള്‍ ഭക്തര്‍ ദേവന് നടത്തുന്നത്. ഇക്കാരണത്താല്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കാൻ വഴിപാടുകാര്‍ ശ്രമിക്കും.