ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന് വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കര്‍ ഐപിഎസ്
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ പ്രതികരിച്ച് ഹരിശങ്കര്‍ ഐപിഎസ്.
ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കര്‍ ഐപിഎസ് വ്യക്തമാക്കി.
ഫെയ്സ് ബുക്കിലും യുടൂബിലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും ഹരിശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0