
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നു.
രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവില്‍ ഉയരുന്ന സംശയം.
ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്.
അതേസമയം, ശബരിമലയില്‍ കവർച്ച ചെയ്ത സ്വർണത്തില്‍ അന്തിമധാരണയായി. 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്തിമ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വേണം. പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസില്‍ ആകെ 15 പ്രതികളാണുള്ളത്. എൻ വാസു ദ്വാരപാലക കേസില്‍ മാത്രമാണ് പ്രതി.



