
തിരുവനന്തപുരം: സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടില്‍ ബിജെപി നേതൃത്വം.
വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയില്‍ വിശദീകരിച്ചു. പി സി ജോർജിന്റെയും ഷോണ്‍ ജോർജിന്‍റെയും സഭാ വിമർശനം യോഗത്തില്‍ ചർച്ചയായി.
പാർട്ടി അറിവോടെ ആണോ ഇരുവരുടെയും വിമർശനമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമർശിച്ചതെന്നാണ് ജോർജും ഷോണും മറുപടി നല്‍കിയതെന്ന് നേതൃത്വം വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പോര് നീട്ടേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തില്‍ ധാരണയായി.
അതേസമയം ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനം യോഗത്തിലുണ്ടായി. ഓഡിയോയിലെ ആരോപണത്തിനെതിരെ കെ സോമൻ വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.







