play-sharp-fill
ശബരിമലയില്‍ വീണ്ടും യുവതി കയറിയോ?  ചിരഞ്ജീവിക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ സ്ത്രീയെ യുവതിയാക്കി സൈബറിടത്തില്‍ പ്രചരണം; അഭിനന്ദനവുമായി ബിന്ദു അമ്മിണിയും; ആചാര വിരുദ്ധര്‍ പങ്കുവെക്കുന്നത് ശബരിമലയിലെ കൊടിമരം സ്വര്‍ണം പൂശാന്‍ കരാര്‍ എടുത്ത തെലുങ്കാന സ്ഥാപനത്തിന്റെ എംഡി മധുമതിയുടെ ചിത്രം

ശബരിമലയില്‍ വീണ്ടും യുവതി കയറിയോ? ചിരഞ്ജീവിക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ സ്ത്രീയെ യുവതിയാക്കി സൈബറിടത്തില്‍ പ്രചരണം; അഭിനന്ദനവുമായി ബിന്ദു അമ്മിണിയും; ആചാര വിരുദ്ധര്‍ പങ്കുവെക്കുന്നത് ശബരിമലയിലെ കൊടിമരം സ്വര്‍ണം പൂശാന്‍ കരാര്‍ എടുത്ത തെലുങ്കാന സ്ഥാപനത്തിന്റെ എംഡി മധുമതിയുടെ ചിത്രം

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും സൈബർ ഇടത്തിൽ ചർച്ചയാകുന്നു.

ഒരു വിഭാഗം സൈബര്‍ സഖാക്കളും ബിന്ദു അമ്മിണിയെ പോലുള്ളവരും ശബരിമലയില്‍ വീണ്ടും യുവതി കയറിയെന്ന വിധത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നുണ്ട്. രണ്ട് ദിവസം മുൻപ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് വീണ്ടും യുവതി പ്രവേശിച്ചു എന്നു പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആചാര ലംഘനം നടത്തിയതു കണ്ടില്ലേ.. സംഘം കാവല്‍ ഇല്ലായിരുന്നോ എന്നു ചോദിച്ചു കൊണ്ടുമാണ് ആചാര വിരുദ്ധര്‍ രംഗത്തുവന്നത്. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരുടെയും വ്യാജ പ്രചാരണം. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നതാണ് യാഥാര്‍ഥ്യം. തെലുങ്കാനയിലെ പ്രമുഖ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്ഥാപനമായ ഫോണിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്.

ഇവര്‍ക്ക് 52 വയസിന് മുകളില്‍ പ്രായമുണ്ട്. ഈ അവസരം മുതലെടുത്ത് സിപിഎമ്മിന്റെ സൈബര്‍ അനുകൂലികളും വലിയ പ്രചണമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്.

ഇതേക്കുറിച്ച്‌ ബിന്ദു അമ്മിണിയും ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയില്‍ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആയിട്ടല്ല ഞാന്‍ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്‌നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്‌ബുക്കില്‍ കുറിച്ചു.

സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശബരിമലയിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്നത്. 3.20 കോടി രൂപയുടെ ചെലവാണ് കൊടിമരത്തിന് പ്രതീക്ഷിക്കുന്നത്. ഈ തുക വഴിപാടായി ഹൈദ്രാബാദിലെ ഫീനിക്സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്ത്യ എന്ന സ്ഥാപമാണ് നല്‍കിയത്.

അയ്യപ്പഭക്ത കൂടിയായ മധുമതി ക്ഷേത്രത്തില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുമുണ്ട്. മധുമതിയുടെ ഭര്‍ത്താവ് സുരേഷ് ചുക്കാപ്പള്ളിയും തികഞ്ഞ അയ്യപ്പഭക്തനാണ്.