ശബരിമല സന്നിധാനത്ത് നേര്‍ച്ച ഭണ്ഡാരങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഭണ്ഡാരവും; വിവാദമായതോടെ ഭണ്ഡാരം പിന്‍വലിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്‍; ഭണ്ഡാരം സ്ഥാപിച്ചത് പ്രളയത്തില്‍ തകര്‍ന്ന നിര്‍മാണങ്ങളുടെ പുനരുദ്ധാരണത്തിനായെന്ന് വാദം
സ്വന്തം ലേഖിക
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ നേര്‍ച്ച ഭണ്ഡാരങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ നേര്‍ച്ച ഭണ്ഡാരങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ഭണ്ഡാരവും ഉള്‍പ്പെടുത്തി തിരുവിതാംകര്‍ ദേവസ്വം ബോര്‍ഡ്.
എന്നാല്‍, സോഷ്യല്‍മീഡിയികളില്‍ അടക്കം ഇതു വിവാദമായതോടെ മുന്‍ ഭരണസമിതിയുടെ തീരുമാനം പുനപരിശോധിക്കുമെന്നും ഭണ്ഡാരം പിന്‍വലിക്കുമെന്നും ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡൻ്റ് അനന്തഗോപന്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്നിധാനത്ത് ശ്രീകോവിലിനു പിന്നില്‍ മാളികപ്പുറത്തേക്ക് പോകുന്ന വഴിയിലെ 38 നമ്പര്‍ ഭണ്ഡാരമാണ് ദുരിതാശ്വാസം എന്നെഴുതി സ്ഥാപിച്ചിരിക്കുന്നത്.
പമ്പയില്‍ ദുരിതം വിതച്ച 2018 പ്രളയത്തില്‍ തകര്‍ന്ന നിര്‍മാണങ്ങളുടെ പുനരുദ്ധാരണത്തിനായാണ് ഇതു സ്ഥാപിച്ചതെന്നാണ് വാദം.
Third Eye News Live
0