ശബരിമല സ്ത്രീ പ്രവേശനത്തിനു പിന്നാലെ വിവാദമുയർത്തി ക്ഷേത്രങ്ങളിലെ ഷർട്ടും; പുരുഷൻമാർക്കു ക്ഷേത്രത്തിൽ ഷർട്ട് ഇടാനുള്ള വിലക്ക് നീക്കാനൊരുങ്ങി സർക്കാർ

ശബരിമല സ്ത്രീ പ്രവേശനത്തിനു പിന്നാലെ വിവാദമുയർത്തി ക്ഷേത്രങ്ങളിലെ ഷർട്ടും; പുരുഷൻമാർക്കു ക്ഷേത്രത്തിൽ ഷർട്ട് ഇടാനുള്ള വിലക്ക് നീക്കാനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശത്തിനു പിന്നാലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാതെ പുരുഷൻമാർ പ്രവേശിക്കുന്നതിനെതിരെ സർക്കാർ രംഗത്ത്. സർക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പുരുഷന്മാർ ഷർട്ട് ധരിക്കാതെ പ്രവേശിക്കുന്നതിന്റെ ശാസ്ത്രീയ വശമാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്.
സാധാരണ ക്ഷേത്രങ്ങൾക്കുള്ളിൽ പ്രവേശിക്കുമ്‌ബോൾ പുരുഷന്മാർ ഷർട്ട് ധരിക്കുന്നത് വിലക്കാറുണ്ട്. എന്നാൽ അത് എന്ത് ആചാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ ഷർട്ട് ധരിക്കാതെ കയറേണ്ടതുണ്ടോ എന്നും തന്ത്രിമാരുടെ അഭിപ്രായം തേടുകയാണ് സർക്കാർ. തൃശ്ശൂർ സ്വദേശി അഭിലാഷാണ് ഷർട്ട് ധരിച്ച് ക്ഷേത്രദർശനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്.

അഭിലാഷിന്റെ നിവേദനം അനുസരിച്ച് വേണ്ട തീരുമാനമെടുക്കാൻ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലും തന്ത്രിമാരോടും സർക്കാർ അഭിപ്രായം തേടിയിട്ടുണ്ട്. തീരുമാനം ക്ഷേത്ര ഭരണാധികാരികൾ വഴി ശേഖരിച്ച് റിപ്പോർട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാർ, തിരുവിതാംകൂർ,കൊച്ചി, ഗുരുവായൂർ ദേവസ്വം എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉടൻ തന്നെ ലഭിച്ചേക്കും. എന്നാൽ ക്ഷേത്രാചാരമാണ് ഷർട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിൽ കയറുന്നത് ശരിയല്ലെന്ന് ചില താന്ത്രിമാർക്ക് അഭിപ്രായമുണ്ട്.