സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സേവനം  നാടിന് സമർപ്പിച്ചു

സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സേവനം നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ

ചുങ്കപ്പാറ: സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ സംരംഭമായ ആംബുലൻസ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബിനു ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്തു നാടിനു സമർപ്പിച്ചു.

സാമ്പത്തികശേഷി കുറഞ്ഞവരിൽ നിന്നും പകുതി നിരക്ക് മാത്രം വാങ്ങുകയും സംരക്ഷണത്തിന് ആരുമില്ലാത്തവർക്ക് പൂർണ്ണ സൗജന്യമായും ആംബുലൻസിന്റെ സേവനം നൽകുന്നതുമാണ് സൊസൈറ്റിയുടെ പുതിയ പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മനേഷ് പി. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജമീല ബീവി, അംഗങ്ങളായ കരുണാകരൻ, അഞ്ജലി, നീന മാത്യു, ജോളി ജോസഫ്, തേജസ്‌ കുമ്പിളുവേലിൽ, അമ്മിണി, വിജയമ്മ, സൊസൈറ്റിയുടെ സെക്രട്ടറി അജേഷ് ചുങ്കപ്പാറ എന്നിവർ സംസാരിച്ചു.

സൊസൈറ്റിയുടെ വളണ്ടിയർമാരായ ജയൻ, ബേബി, ടിജോ, സന്തോഷ്‌, ജിനു, ബിബിൻ, സൂരജ്, അഭിജിത്, സുബിൻ, ജോമോൻ, സുമിത്, അപ്പു എന്നിവർ പങ്കെടുത്തു.

ആംബുലൻസ് സേവനം ആവിശ്യമായി വരുന്നവർ 920 7000 108 എന്ന നമ്പരിൽ ബന്ധപ്പെടുക.