video
play-sharp-fill
ആർ.സി.ബി ബൗളർമാർ ചെണ്ടയാണ് എന്ന് ആരാണ് പറഞ്ഞത്: എബിഡി ഇടിവെട്ട്; ബൗളർമാരുടെ മനസറിഞ്ഞേറ്; കോഹ്ലിപ്പട വീണ്ടും വിജയിച്ചു

ആർ.സി.ബി ബൗളർമാർ ചെണ്ടയാണ് എന്ന് ആരാണ് പറഞ്ഞത്: എബിഡി ഇടിവെട്ട്; ബൗളർമാരുടെ മനസറിഞ്ഞേറ്; കോഹ്ലിപ്പട വീണ്ടും വിജയിച്ചു

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: എന്തുകൊണ്ടാണ് എ.ബി.ഡി എന്ന ഡിവിലിയേഴിസിനെ ഇടിവെട്ടിന്റെ വീരൻ എന്നു പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണം കൊൽക്കത്ത ബൗളർമാർക്ക് മനസിലായി. എബിഡിയുടെ വെടിക്കെട്ടിനെ തുടർന്നു, ബൗളർമാർ കൂടി മനസറിഞ്ഞ് എറിഞ്ഞതോടെ ആർ.സിബിയ്ക്കു വെടിക്കെട്ടു വിജയം.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 82 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. വിജയത്തോടെ തോൽപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എൽ പോയന്റ് പട്ടികയിൽ ഒന്നാമന്മാരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 33 പന്തിൽ നിന്നും 73 റൺസുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റൺസെടുത്തു. കൊൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒമ്ബതിന് 112 എന്ന സ്‌കോറിൽ അവസാനിച്ചു. ശുഭ്മാൻ ഗിൽ (34), ആന്ദ്രേ റസൽ (16), രാഹുൽ ത്രിപാഠി (16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

ഏഴ് കളികളിൽ നിന്ന് 10 പോയന്റുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും അതേ പോയന്റാണെങ്കിലും നെറ്റ്റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. എട്ട് പോയന്റുമായി കൊൽക്കത്ത നാലാമതുണ്ട്.

യൂസ്വേന്ദ്ര ചഹൽ- വാഷിങ്ടൺ സുന്ദർ സ്പിൻ ദ്വയത്തിന്റെ പന്തുകൾക്ക് മുന്നിൽ പകച്ച കെ.കെ.ആർ ബാറ്റ്സ്മാന്മാർക്ക് മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയർത്താനായില്ല. ബാംഗ്ലൂരിനായി പന്ത് കൈയിലെടുത്തവർക്കെല്ലാം വിക്കറ്റ് സമ്മാനിച്ചാണ് കൊൽക്കത്തക്കാർ വിട്ടത്. വാഷിങ്ടൺ സുന്ദറും ക്രിസ് മോറിസും രണ്ട് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, ചഹൽ, ഉഡാന എന്നിവർ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആരോൺ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കൽ (32), നായകൻ വിരാട് കോഹ്ലി (33 നോട്ടൗട്ട്) എന്നിങ്ങനെ ബാറ്റെടുത്തവരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. അവസാന അഞ്ചോവറിൽ 83 റൺസാണ് എ.ബി.ഡിയും കോഹ്ലിയും ചേർന്ന് കൂട്ടിച്ചേർത്തത്. അഞ്ച് ഫോറുകളും ആറ് സിക്സുകളും ചാരുതയേകിയതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്.

ആദ്യ 11 പന്തിൽ വെറും 10 റൺസായിരുന്നു താരത്തിന്റെ സമ്ബാദ്യം. തുടർന്നങ്ങോട്ട് സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. 23 പന്തിലായിരുന്നു അർധസെഞ്ച്വറി. കൊൽക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്ൻ ഇല്ലാതെയാണ് കൊൽക്കത്ത കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് വെടിക്കെട്ട് താരം ടോം ബാന്റൺ കൊൽക്കത്തൻ ടീമിലും മുഹമ്മദ് സിറാജ് ബാംഗ്ലൂർ ടീമിലുമെത്തി.