തോമസ് ആർ.വി ജോസ് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ്

തോമസ് ആർ.വി ജോസ് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ്

സ്വന്തം ലേഖകൻ

പാലാ: യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റായി തോമസ് ആർ.വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനിയും മുൻ കേരള നിയമസഭാ സ്പീക്കറുമായ ആർ.വി തോമസിന്റെ ചെറുമകനാണ്. അദ്ദേഹത്തിൻറെ പിതാവ് ആർ വി ജോസ് പാലാ കോട്ടയം നഗരസഭകളിൽ കൗൺസിലറും, കെപിസിസി അംഗം, ഐഎൻടിയുസി, യൂത്ത് കോൺഗ്രസ് എന്നിവയുടെ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷമാണ് പാലായിലെ കോൺഗ്രസ് സംഘടനാ നേതൃത്വത്തിലേക്ക് ആർ വി കുടുംബത്തിൽ നിന്നും ഒരാൾ എത്തിച്ചേരുന്നത്. കേരള കോൺഗ്രസ് മുന്നണി വിട്ട് രാഷ്ട്രീയ പശ്ചാത്തലത്തിൽ പാലായിലെ പ്രമുഖ കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ള വ്യക്തികൾ സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് പാർട്ടിക്കും യുഡിഎഫിനും ഗുണം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. രാഷ്ട്രീയ പാരമ്പര്യത്തിന് ഒപ്പം കോട്ടയം ഗുഡ് ഷെപ്പേർഡ് കോളേജ് ഡയറക്ടർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൗജന്യ നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുന്ന സ്ക്രോണി എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭരണ സമിതി അംഗം എന്നീനിലകളിൽ സാമൂഹ്യ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.കോം ബിരുദധാരിയായ തോമസ് ആർ.വി ജോസ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് പാലായിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. തന്റെ സംഘടനാ പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും പാലായിലെ യൂത്ത് കോൺഗ്രസിനും കോൺഗ്രസ് പാർട്ടിക്കും പുതിയ ഊർജം പകരാൻ ഉപയോഗിച്ചു ഉണ്ട് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് തോമസ് ആർ.വി ജോസ് പ്രതികരിച്ചു