
ഡൽഹി: റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ ഇനി നീട്ടിനല്‍കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.
ഈ ഇളവുകളുടെ പ്രധാന ഗുണഭോക്താക്കളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുമാനം തിരിച്ചടിയാണ്. മാർച്ച് 11ന് മുൻപ് കടലില്‍ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായി നല്‍കിയ താല്‍ക്കാലിക അനുമതികള്‍ അവസാനിച്ചതായി സ്കോട്ട് ബെസെന്റ് അറിയിച്ചു.
റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രില്‍ 11ന് അവസാനിച്ചു. ഇറാനിയൻ എണ്ണയുടേത് ഏപ്രില്‍ 19ന് അവസാനിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപരോധങ്ങള്‍ക്കിടയിലും ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികള്‍ക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നു.
ഇത് പ്രകാരം റിലയൻസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഏകദേശം 3 കോടി ബാരല്‍ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നല്‍കിയിരുന്നു.
എന്നാല്‍ ഇളവുകള്‍ നീട്ടണമെന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം അമേരിക്ക തള്ളുകയായിരുന്നു.







