
കോട്ടയം: പോക്സോ കേസ് പ്രതിക്ക് സുഖവാസമൊരുക്കിയവർക്ക് പണി കിട്ടും. കോട്ടയംജില്ലാ ജനറൽ ആശുപത്രിയിൽ പോക്സോ കേസ് പ്രതി
പത്തനംതിട്ട സ്വദേശി കുര്യാക്കോസിന്
ചട്ടം മറികടന്ന് ആശുപത്രിയിലെ എസിയുവിൽ പ്രവേശിപ്പിച്ച സംഭവം ഇന്നലെ തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നുവെന്ന നിർണായക വിവരം ഇതിനകം പുറത്തു വന്നു. അടിയന്തരമായി ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നാണ് സൂചന.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
കോട്ടയം ജയിലിൽ നിന്ന് കഴിഞ്ഞ
23-നാണ് കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടും ആർഎംഒയും ചേർന്ന് ഇവരുടെ പ്രത്യേക താൽപര്യത്തിൽ ഹൈലി കെയർ ഇൻസെന്റീവ് യൂണിറ്റിലാണ് പോക്സോ കേസ് പ്രതിയെ സുഖ ചികിത്സയക്ക് കിടത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും ക്രിട്ടിക്കൽ ആയിട്ടുള്ള കേസുകൾ മാത്രമേ അവിടെ അഡ്മിറ്റ് ചെയ്യൂ. അങ്ങനെയുള്ള വാർഡിലാണ് ഒരു രോഗവുമില്ലാത്ത പോക്സോ കേസിലെ പ്രതിയെ കിടത്തിയിരിക്കുന്നത്.
ഇയാളുടെ മുഖത്ത് ഒരു ചെറിയ കരിവാളിപ്പല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. അതിനാണ് സുഖചികിത്സ.
വാർഡുകൾ കുറവായതിനാൽ ഗുരുതരമായ രോഗികളെ പോലും കിടത്താൻ ജനറൽ ആശുപത്രിയിൽ സ്ഥലമില്ല. കിടക്കയില്ലാത്തതിനാൽ അർഹരായ പല രോഗികളെയും പറഞ്ഞു വിടേണ്ടിയും വന്നിട്ടുണ്ട്.
മറ്റൊരു കാര്യം ഏറ്റവും ക്രിട്ടിക്കൽ ആയിട്ട് വരുന്നവരെയാണ് ഈ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. അല്ലാതെ പോക്സോ കേസ് പ്രതിക്ക് ഐസിയു കൊടുക്കുക എന്നത് ശരിയായ കാര്യമല്ല.
പക്ഷേ ആശുപത്രി സൂപ്രണ്ടും ആർഎംഒയുമാണ് പ്രത്യേക താൽപര്യമെടുത്ത് പ്രതിക്കു വേണ്ടി വാർഡ് ഒരുക്കിയത് എന്നതാണ് ശ്രദ്ധേയം.
ആരോഗ്യ വകുപ്പിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിയുടെ സുഖചികിത്സ ഇതിനകം വിവാദമായിട്ടുണ്ട്.







