Spread the love

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.

video
play-sharp-fill

ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.