കീവിൽ റഷ്യൻ സൈന്യം എത്തി ; സൈനിക ടാങ്കറുകൾ ജനവാസമേഖലയിൽ ഒബലോണിലാണ് സൈന്യം; ‘ഞാൻ കീവിലുണ്ട് എന്തൊക്കെ വന്നാലും താൻ ആയിരിക്കും റഷ്യയുടെ ആദ്യത്തെ ഇര’- യുക്രൈൻ പ്രസിഡന്റ് വളാഡിമർ സെലസ്കി
സ്വന്തം ലേഖിക
കീവ്: കീവിൽ റഷ്യൻ സൈന്യം എത്തിയതായി ഉക്രൈൻ പ്രതിരോധ മന്ത്രാലയം. കീവിലെ ഭരണസിരാകേന്ദ്രമായ ഒബലോണിലാണ് സൈന്യം എത്തിയിരിക്കുന്നത്. ഇവിടെനിന്നും വെടിയൊച്ച കേട്ടതായി നിലവിൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
സൈനിക ടാങ്കറുകൾ ജനവാസമേഖലയിൽ എത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, കീവിൽ സൈന്യം എത്തിയതിനാൽ ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞാൻ കീവിലുണ്ട് എന്തൊക്കെ വന്നാലും താൻ ആയിരിക്കും റഷ്യയുടെ ആദ്യത്തെ ഇര എന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാടിമർ സെലസ്കി നടത്തിയ പ്രതികരണം.
ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 20നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് ഉത്തരവിട്ടു.