പൊൻകുന്നം ആർ.ടി ഓഫിസ് ഏജന്റുമാരുടെ കൂത്തരങ്ങ്: ഓഫിസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഏജന്റുമാർ; പൊൻകുന്നത്ത് ചോദിക്കാനും പറയാനും ആരുമില്ല

പൊൻകുന്നം ആർ.ടി ഓഫിസ് ഏജന്റുമാരുടെ കൂത്തരങ്ങ്: ഓഫിസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഏജന്റുമാർ; പൊൻകുന്നത്ത് ചോദിക്കാനും പറയാനും ആരുമില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊൻകുന്നം ആർ.ടി ഓഫിസ് ഏജന്റുമാരുടെ കുത്തരങ്ങ്. ഏജൻറുമാർ ആർ.ടി ഓഫിസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ഇവിടെ കയറിയിറങ്ങി നടക്കുന്നതും പതിവ് കാഴ്ചയാണ്. പേപ്പറുകളും കയ്യിൽ ചുരുട്ടിപ്പിടിച്ചു ആർ.ടി ഓഫിസിൽ കയറിയിറങ്ങുന്ന ഏജന്റുമാരാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ആർ.ടി ഓഫിസിനെ പൂർണമായും ഏജൻ്റ് വിമുക്തമാക്കുക എന്നതായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതിനു ഘടകവിരുദ്ധമായ പ്രവർത്തനമാണ് ആർ.ടി ഓഫിസിൽ നടക്കുന്നത്. ആർ.ടി ഓഫിസിലെ ഫയലുകൾ നീങ്ങണമെങ്കിൽ ഏജന്റുമാർക്ക് അവർ ആവശ്യപ്പെടുന്നത് നൽകണമെന്നതാണ് ഇവിടുത്തെ പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തെങ്കിലും ആവശ്യത്തിനായി ആർ.ടി ഓഫിസിൽ നേരിട്ട് പരാതി നൽകാൻ എത്തുന്നവർക്കു കൃത്യമായ മറുപടി ലഭിക്കുന്നില്ല. ഏജന്റുമാരുടെ സഹായത്തോടെ എത്തുന്നവരെ മാത്രമാണ് ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ പരിഗണിക്കുന്നതു പോലും. ഇത്തരത്തിൽ ആർ.ടി ഓഫിസ് ഉദ്യോഗസ്ഥരുടെ രണ്ടു തരം നീതിയാണ് ഇവിടെ നടക്കുന്നത്.

ആർ ടി ഓഫീസിലെ സേവനങ്ങൾക്ക് അക്ഷയ സെൻ്റർ വഴി പണമടക്കാം എന്നാണ് സർക്കാർ നിലപാട്. എന്നാൽ പൊൻകുന്നം ആർ ടി ഓഫീസിൽ അക്ഷയ വഴിയോ, ഓൺലൈൻ വഴിയോ പണമടച്ച് എത്തുന്നവരുടെ പേപ്പർ  ഒരു മാസം നടത്തിക്കാതെ കൊടുക്കില്ല.നേരെ മറിച്ച് ഏജൻറ് വഴി വന്നാൽ 24 മണിക്കൂറിനകം പേപ്പർ റെഡിയാകും. ഇതാണ് പൊൻകുന്നം ആർ ടി ഓഫീസ്. ഓൺലൈൻ വഴി ഫീസടച്ച്  എത്തുന്നവരെ യാതൊരു കാരണവുമില്ലാതെ മടക്കി അയക്കുകയാണെന്നും   വ്യാപക പരാതി ഉയർന്നിട്ടുണ്ട് .

എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ഏജന്റുമാരുടെ കമ്മിഷൻ കൃത്യമായി ലഭിക്കുന്നുണ്ട്. പൊൻകുന്നത്തെ ഒരു വൻകിടക്കാരനായ ഏജന്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന  ആരോപണവും നിലവിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജിലൻസും സർക്കാരും പൊൻകുന്നത്തെ ആർ.ടി ഓഫിസിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇടപെടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.