video
play-sharp-fill
ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതം;  കോട്ടയം നഗരത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം

ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതം; കോട്ടയം നഗരത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകൻ
കോട്ടയം : ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന് എതിരായി കോട്ടയം നഗരത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

അഞ്ചേമുക്കാലോടെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം , മനോരമ ജില്ലാ ആശുപത്രി വഴി തിരുനക്കരയിൽ സമാപിക്കും.

പ്രകടനം കടന്നുപോകുന്നതിന്റെ ഭാഗമായി കെകെ റോഡിൽ കളക്ടറേറ്റ് മുതൽ തിരുനക്കര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ ആർഎസ്എസ് നേതാവ് രഞ്ജിത്ത് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രകടനം നടത്താൻ ആർഎസ്എസ് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധ പരിപാടികൾ ആണ് കോട്ടയത്തും ആരംഭിച്ചത്.

പ്രതിഷേധ യോഗത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കൾ പങ്കെടുത്തു .