play-sharp-fill
തെരുവിൽ ചെരുപ്പ് തുന്നി കിട്ടിയ 10000 രൂപ ദുരിതബാധിതർക്ക് നൽകി രാജസ്ഥാന്‍കാരി ലിസി: കൈകൂപ്പുന്നു കേരളം, ഈ നന്മയ്ക്ക് മുന്നിൽ

തെരുവിൽ ചെരുപ്പ് തുന്നി കിട്ടിയ 10000 രൂപ ദുരിതബാധിതർക്ക് നൽകി രാജസ്ഥാന്‍കാരി ലിസി: കൈകൂപ്പുന്നു കേരളം, ഈ നന്മയ്ക്ക് മുന്നിൽ

കോഴിക്കോട്: മനുഷ്യർ ദൈവങ്ങളായി മാറുന്ന അപൂർവ കാഴ്ചകൾക്കാണ് ഈ പ്രളയകാലത്തിൽ കേരളം സാക്ഷിയാകുന്നത്. പ്രളയത്തില്‍ മുങ്ങുന്ന കേരളത്തെ കരകയറ്റാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകിയിരിക്കുന്നത് തെരുവോരത്ത് ചെരിപ്പുകുത്തി ജീവിതമാർഗ്ഗം കണ്ടെത്തുന്ന രാജസ്ഥാന്‍കാരി ലിസിയാണ്.

ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍, തെരുവോര തൊഴിലാളി യൂണിയന്‍ എന്നിവയിൽ സജീവ പ്രവർത്തകയായ ലിസി പേരാമ്പ്ര ബസ്സ്റ്റാന്‍ഡിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരിപ്പുകള്‍ തുന്നിക്കിട്ടുന്ന തുച്ഛമായ തുക സ്വരൂപിച്ച്‌ വെച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് സംഭാവന നൽകുന്നത്. കഴിഞ്ഞവര്‍ഷം താണ്ഡവമാടിയ പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ പതിനായിരം രൂപയും ഇരുപത്തഞ്ച് സാരിയുമായിരുന്നു ലിസി സംഭാവനയായി നല്‍കിയത്.

ആസിഡ് പൊള്ളലേറ്റ ശരീരവുമായി ചെറുപ്രായത്തില്‍ കൊയിലാണ്ടിയില്‍ എത്തിയതാണ് രാജസ്ഥാനിലെ ജയപൂര്‍ സ്വദേശിയായ ലിസി . പേരാമ്പ്രയിൽ എത്തിയിട്ട് പത്തുവര്‍ഷത്തിലേറെയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group