മരുന്നുവാങ്ങാനെന്ന വ്യാജേന ബൈക്കില്‍ എത്തി ; മെഡിക്കല്‍ ഷോപ്പ് ഉടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് യുവാവ് ; ചേർപ്പത്തുകവല സെന്റ് ജോസഫ്സ് മെഡിക്കല്‍സ് ഉടമയുടെ മാലയാണ് പൊട്ടിച്ചത് ; യുവാവിനായി അന്വേഷണം ആരംഭിച്ച് പൊൻകുന്നം പോലീസ്
സ്വന്തം ലേഖകൻ
പൊൻകുന്നം : മരുന്നുവാങ്ങാനെന്ന വ്യാജേന ബൈക്കില്‍ എത്തിയ യുവാവ് മെഡിക്കല്‍ ഷോപ്പ് ഉടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞു.
ചേർപ്പത്തുകവല സെന്റ് ജോസഫ്സ് മെഡിക്കല്‍സ് ഉടമ കല്ലൂർ നിബി റോസിന്റെ ഒരുപവന്റെ മാലയാണ് ചൊവ്വാഴ്ച രാത്രി ഒൻപതിന് നഷ്ടപ്പെട്ടത്. കല്ലൂർ വിനോദിന്റെ ഭാര്യയാണ് നിബി. ഹെല്‍മെറ്റ് ധരിച്ചാണ് യുവാവ് കടയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്നുകള്‍ വാങ്ങിയതിന് ശേഷം ഇയാള്‍ പെട്ടെന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എൻജിൻ ഓഫ് ചെയ്യാതെയാണ് ബൈക്ക് നിർത്തിയിരുന്നത്. നമ്ബർ പ്ലേറ്റുകള്‍ മറച്ചിരുന്നു. പൊൻകുന്നം പൊലീസ് അന്വേഷണം തുടങ്ങി.
Third Eye News Live
0