ആനയെ അപകടകരമായ രീതിയില്‍ റെയില്‍ വേ പാളം കടത്തി ; ഉടമയ്ക്കെതിരെ കേസെടുത്ത് ആർ പി എഫ്
കോഴിക്കോട് : പുതിയങ്ങാടിയിൽ തിടമ്പേറ്റിയ ആനയെ അപകടകരമായ രീതിയില്‍ റെയില്‍ വേ പാളം കടത്തിയ സംഭവത്തില്‍ ആർപിഎഫ് സ്വമേധയാ കേസെടുത്തു.
ഉത്സവത്തിനെത്തിച്ച ആനയെ ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് പാളം കടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു ഇതോടെയാണ് റയില്‍വെ പൊലീസ് ആനയുടെ ഉടമയ്ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
മുകളില്‍ വൈദ്യുതി ലൈൻ, വലിയ ഹോണ്‍ മുഴക്കി ട്രെയിൻ. രണ്ടിനും ഇടയിലൂടെയാണ് ആനയെ പാപ്പാൻറെ നേതൃത്വത്തില്‍ റെയില്‍പാളം കടത്തിയത്. ആന പാളം കടന്നതിന് തൊട്ടു പിന്നാലെ അതിവേഗം ട്രെയിൻ കടന്നു പോയി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പാളത്തില്‍ അപകടകരമായ രീതിയില്‍ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെ കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0