play-sharp-fill
സംശയം തോന്നി ചോദ്യം ചെയ്തു ; കണ്ടെത്തിയത് അനധികൃതമായി ട്രെയിനില്‍ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ; പുനലൂരിൽ വയോധികൻ ആർ പി എഫിൻ്റെ പിടിയിൽ

സംശയം തോന്നി ചോദ്യം ചെയ്തു ; കണ്ടെത്തിയത് അനധികൃതമായി ട്രെയിനില്‍ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ; പുനലൂരിൽ വയോധികൻ ആർ പി എഫിൻ്റെ പിടിയിൽ

പുനലൂർ: അനധികൃതമായി ട്രെയിനില്‍ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ആർപിഎഫ് പിടികൂടി. എഗ്മോർ – കൊല്ലം ട്രെയിനില്‍ നിന്നാണ് പണം പിടി കൂടിയത്.

പുനലൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്ബായിരുന്നു പണം പിടികൂടിയത്. സംഭവത്തില്‍ മധുര കാമരാജ്ശാല സ്വദേശി എസ്. സുരേഷ് (65) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 16,80,000 രൂപയാണ് പിടികൂടിയത് .

ആർപിഎഫിന്‍റെ പരിശോധനക്കിടയില്‍ സംശയം തോന്നിയ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷം രൂപയുടെ 12 കെട്ടുകളും 50000 രൂപയുടെ ഒന്പത് കെട്ടുകളും,30000 രൂപയുടെ ഒരു കെട്ടുമാണ് പിടികൂടിയത്. ആർപിഎഫ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group