play-sharp-fill
കാരിക്കോട് ഗൃഹനാഥന്‍റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു ; രണ്ടുപേർക്ക് പരിക്ക്

കാരിക്കോട് ഗൃഹനാഥന്‍റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു ; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

പെരുവ: ഗൃഹനാഥന്‍റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാരിക്കോട് വെള്ളാരംകാലായില്‍ പരേതനായ രവിയുടെ വീടാണ് തകര്‍ന്ന് വീണത്.

രവിയുടെ മകള്‍ ഷീബ (42), ബന്ധുവായ പൂഞ്ഞാര്‍ സ്വദേശി ലീല (66) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇരുവരെയും മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസുഖബാധിതനായ രവി ബുധനാഴ്ച വെളുപ്പിനാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ മൂന്നിന് അവസാനിച്ചു. തുടര്‍ന്ന് രാത്രി ഏഴോടെ വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂരയും സംസ്‌കാര ചടങ്ങിനിട്ട പന്തലും കാറ്റ് പറത്തിക്കൊണ്ട് പോയി.

സമീപത്തുനിന്ന തെങ്ങും പ്ലാവും വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണു. വീടിനകത്തുണ്ടായിരുന്ന മറ്റു ബന്ധുക്കള്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.