ഗില്ലിനെയും ആവേശ് ഖാനെയും തിരിച്ചയക്കാന്‍ തീരുമാനം, അച്ചടക്കനടപടിയുടെ ഭാഗമായെന്ന് സൂചന, കോഹ്ലിയെ ഫോളോ ചെയ്യുന്ന ഗിൽ രോഹിത് ശർമ്മയുമായി പിണക്കത്തിലെന്ന് ആരാധകർ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസര്‍വായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്ന് വിശദീകരണം.
ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീല്‍ അഹമ്മദും ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം തുടരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
ടീമിലെ ആര്‍ക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനില്‍ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കില്‍ ഗ്രൂപ്പ് 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പിന്നാലെ ഗില്ലിനെയും ആവേശിനെയും തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താല്‍പര്യമില്ലെന്നും അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് ഗില്‍ സമയം ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാൻ ട്രാവലിംഗ് റിസര്‍വുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീല്‍ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഗില്ലിനെ തിരിച്ചയക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്നാല്‍, അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഗില്ലിനെ തിരിച്ചയക്കുന്നതെന്ന് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
വിരാട് കോഹ്ലിയെ ഫോളോ ചെയ്യുന്ന ഗില്‍ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കാനഡക്കെതിരായ മത്സരത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അതിന് മുന്നോടിയായാണ് ഗില്ലിനെയും ആവേശിനെയും തിരിച്ചയക്കുന്നത്.