play-sharp-fill
മോഷണ ശ്രമത്തിനിടെ അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു; തെളിഞ്ഞത് എട്ടു മോഷണക്കേസുകള്‍; മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്

മോഷണ ശ്രമത്തിനിടെ അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു; തെളിഞ്ഞത് എട്ടു മോഷണക്കേസുകള്‍; മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്

സ്വന്തം ലേഖകൻ
കോട്ടയം: മോഷണ ശ്രമത്തിനിടെ പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ തെളിയാതിരുന്ന എട്ടു മോഷണ കേസുകള്‍ തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അയര്‍കുന്നം സ്വദേശി ശരത്ത് ശശി(23), തിരുവഞ്ചൂര്‍ സ്വദേശി അശ്വിന്‍(19) എന്നിവരെ ആണ് പിടികൂടിയത്.

മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. അന്ന് തന്നെ ഇറഞ്ഞാല്‍ പാലത്തിനു സമീപമുള്ള ക്‌നാനായ പള്ളിയുടെ കുരിശടിയിലുള്ള കാണിക്കവഞ്ചി തകര്‍ത്ത് പണം മോഷ്ടിച്ച കാര്യവും പൊന്‍പള്ളി പള്ളിയില്‍ മോഷണം നടത്തിയ കാര്യവും പ്രതികള്‍ മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടത്താന്‍ പ്രതികള്‍ എത്തിയത് അയര്‍കുന്നം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒറവയ്ക്കല്‍ ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ ആണെന്നും പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. ഈ ബൈക്കും പോലീസ് കണ്ടെത്തി. ഇതേ ബൈക്കില്‍ അന്നേ ദിവസം വൈകിട്ട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പാലാ കെഴുവംകുള്ളത്ത് ലോട്ടറി കച്ചവടക്കാരന്റെ കയ്യില്‍നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിപ്പറിച്ചെടുത്തിരുന്നതായി പോലീസ് കണ്ടെത്തി.

ഈ സംഭവത്തില്‍ പാലാ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതികളെ കുറിച്ച്‌ വിവരം ലഭിക്കുകയായിരുന്നു. ഇവരുടെ കൂട്ടാളികളായ നാലുപേരെ കുറിച്ചും ഇവരുമായി ചേര്‍ന്നു നടത്തിയ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇവരുടെ കൂട്ടാളികളായ മണര്‍കാട് സ്വദേശികളായ ബിമല്‍ മണിയന്‍(23),സുധീഷ് മോന്‍(21), ജിബുമോന്‍ പീറ്റര്‍(22) എന്നിവരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ കണ്ടെത്താനും പോലീസിനു കഴിഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കോട്ടയം ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ നടന്ന മോഷണത്തിനു പിന്നിലും ഈ സംഘമാണെന്ന നിര്‍ണായക വിവരവും പോലീസിന് ലഭിച്ചു. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ ചോദ്യം ചെയ്താണ് പോലീസ് ഈ കേസ് തെളിയിച്ചത്. ഇറഞ്ഞാല്‍ ക്ഷേത്രത്തിലെ മോഷണത്തിന് ഇവര്‍ എത്തിയത് പാമ്ബാടി, മീനടം എന്നിവിടങ്ങളില്‍നിന്ന് മോഷ്ടിച്ചെടുത്ത ബൈക്കില്‍ ആയിരുന്നു എന്ന കാര്യവും കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരിപ്പ് ശങ്കരനാരായണ ക്ഷേത്ത്രില്‍ ഡിസംബറില്‍ നടന്ന മോഷണത്തിനു പിന്നിലും ഇതേ സംഘമാണെന്ന കാര്യവും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഏഴു ഭണ്ഡാരക്കുറ്റികള്‍ തകര്‍ത്താണ് അന്ന് ഇവര്‍ പണം അപഹരിച്ചത്. പിടിയിലായര്‍ മുന്‍പ് വിവിധ സ്‌റ്റേഷനുളില്‍ അടിപടി, കഞ്ചാവ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി: ജെ. സന്തോഷ്‌കുമാറിന്റെയും ഈസ്റ്റ് എസ്.എച്ച്‌.ഒ. യു. ശ്രീജിത്തിന്റെയും മേല്‍നോട്ടത്തിലാണ് കേസുകള്‍ അന്വേഷിക്കുന്നത്. എസ്.ഐ. അനുരാജ് എം.എച്, ഷിബുക്കുട്ടന്‍, ശ്രീരംഗന്‍, ലാലന്‍, അനില്‍കുമാര്‍ പ്രതീഷ്‌രാജ്, വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.