play-sharp-fill
രണ്ട് ക്ഷേത്രങ്ങളിൽ ഒരേ ദിവസം മോഷണം; പൂട്ട് കുത്തി തുറന്ന് ക്ഷേത്രങ്ങളിലെ സ്വർണ്ണവും പണവും വിഗ്രഹവും മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ

രണ്ട് ക്ഷേത്രങ്ങളിൽ ഒരേ ദിവസം മോഷണം; പൂട്ട് കുത്തി തുറന്ന് ക്ഷേത്രങ്ങളിലെ സ്വർണ്ണവും പണവും വിഗ്രഹവും മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ

തൃശൂർ: തൃശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ചാവക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മല്ലാട് പേരടം സ്വദേശി മനാഫിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്. ഇന്നലെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്.

പൂട്ട് കുത്തി തുറന്നാണ് പ്രതി ക്ഷേത്രങ്ങളിൽ കടന്നത്. സ്വർണ്ണവും പണവും വിഗ്രഹവും മോഷ്ടിച്ചു. പ്രതിയുടെ പേരിൽ സമാന കേസുകൾ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group