അർദ്ധരാത്രിയിൽ പള്ളിയിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ യുവാക്കളെ നാട്ടുകാര് പിടികൂടി
സ്വന്തം ലേഖിക
കോട്ടയം:കളത്തിപ്പടി – പൊൻപള്ളി റോഡിലെ കുരിശുംതൊട്ടിയിലെ ഭണ്ഡാരം, പള്ളിമുറ്റത്തെ ഭണ്ഡാരം, ഓഫിസ് മുറി എന്നിവിടങ്ങളിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ.
15000 രൂപയോളം കവർന്ന ശേഷം പള്ളിയിൽ മോഷണത്തിന് എത്തിയപ്പോഴാണ് യുവാക്കളെ നാട്ടുകാര് പിടികൂടിയത്.
ചൊവ്വാഴ്ച അർദ്ധരാത്രി 12.30യോടെ പൊൻപള്ളി പള്ളിയ്ക്കുള്ളിൽ അസ്വാഭാവികമായി ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവാക്കളെ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയ്ക്കുള്ളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടു പേരെയും ഈസ്റ്റ് പൊലീസിനു കൈമാറി.
Third Eye News Live
0