കഞ്ഞിക്കുഴിയിൽ പൈപ്പ് പൊട്ടല്‍ പതിവായതോടെ റോഡിന് നടുവില്‍ കെണിയായി കുഴികൾ; പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം; വാഹനാപകടങ്ങളും പതിവാകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: പൈപ്പ് പൊട്ടല്‍ പതിവായതോടെ റോഡിന് നടുവില്‍ കെണിയായി കുഴി രൂപപ്പെട്ടു.
കഞ്ഞിക്കുഴിയിലാണ് റോഡിന് മധ്യഭാഗത്തായി കുഴി രൂപപ്പെട്ടിരിക്കുന്നത്.
പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് ഇവിടെ പാഴാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഴ്ചകളായി ഇതാണ് അവസ്ഥ. മണര്‍കാട്, വടവാതൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലും ഇത്തരത്തില്‍ പൈപ്പ് പൊട്ടല്‍ പതിവാണ്.
പൈപ്പ് പൊട്ടല്‍ പതിവായതോടെ റോഡിന് നടുവിലെ കുഴിയുടെ വലിപ്പവും വര്‍ദ്ധിച്ചു. നിരവധി ഇരുചക്രവാഹനങ്ങളാണ് കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നത്.
കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം വീഴാനും ഇത് ഇടയാക്കുന്നു. കുഴിക്ക് സമീപമാണ് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാലൈനും സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി റോഡ് മുതല്‍ കളക്ടറേറ്റ് ഭാഗം വരെ റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
പ്ലാന്റേഷന് റോഡ്, ഈസ്റ്റ് പൊലീസ് സ്റ്റേഷന് ഭാഗം എന്നിവിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ചിലയിടങ്ങളിലെ കുഴികള്‍ താത്ക്കാലികമായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയെങ്കിലും കഞ്ഞിക്കുഴി റോഡിലെ കുഴി അടയ്ക്കുന്നതിനോ പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.