നാട്ടുകാർക്ക് തടസമായി കെ എസ് ഇ ബിയുടെ കമ്പിക്കുരുക്ക്‌  ; കറുകച്ചാൽ – മണിമല റോഡിൽ ബസ് സ്റ്റാൻഡ് കവാടത്തിനു സമീപത്താണ് കാൽനടക്കാരെ  വീഴ്‌ത്തുന്ന കുരുക്ക്

നാട്ടുകാർക്ക് തടസമായി കെ എസ് ഇ ബിയുടെ കമ്പിക്കുരുക്ക്‌ ; കറുകച്ചാൽ – മണിമല റോഡിൽ ബസ് സ്റ്റാൻഡ് കവാടത്തിനു സമീപത്താണ് കാൽനടക്കാരെ വീഴ്‌ത്തുന്ന കുരുക്ക്

സ്വന്തം ലേഖകൻ

കറുകച്ചാൽ ∙ ‘ കാൽനട യാത്രക്കാർ ശ്രദ്ധിക്കുക.. ഈ നടപ്പാതയിലെ കുരുക്കിൽ തട്ടി വീഴരുത്. കെഎസ്ഇബിയുടെ കമ്പിക്കുരുക്കാണിത്. നടപ്പാതയുടെ കുറുകെ അപകടകരമായ രീതിയിൽ കെട്ടിയ വൈദ്യുത സ്റ്റേ വയറാണു കാൽനട യാത്രക്കാരെ വീഴ്ത്തുന്നത്. ഇന്നലെയും ഒരു വയോധികൻ ഇവിടെ വീണു. ചെറിയ പരുക്കോടെ അദ്ദേഹം രക്ഷപ്പെട്ടു. മുഖത്തോ ശരീരത്തോ കമ്പി തട്ടി തെറിച്ചുവീഴുമ്പോൾ മാത്രമേ നടപ്പാതയിലെ ‘കെണി’ കാണൂ എന്നതാണ് അവസ്ഥ.

കറുകച്ചാൽ – മണിമല റോഡിൽ ബസ് സ്റ്റാൻഡ് കവാടത്തിനു സമീപവും വാഴൂർ റോഡിൽ വിവാദ താന്നിമരത്തിന്റെ സമീപവുമാണ് നടപ്പാതയ്ക്കു കുറുകെ അപകടകരമായ രീതിയിൽ സ്റ്റേ വയറുള്ളത്. ഒട്ടേറെ പേർ കമ്പിയിൽ തട്ടിത്തെറിച്ചു വീഴുന്നുണ്ട്. നടപ്പാത നിർമിക്കുന്നതിനു മുൻപ് സ്ഥാപിച്ച വൈദ്യുത തൂണിലെ സ്റ്റേ വയറാണിത്. അപകടം കണ്ടു മടുത്ത വ്യാപാരികൾ അപകട മുൻകരുതലായി ചുവന്ന തുണി സ്റ്റേ വയറിൽ കെട്ടിയിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 വർഷം മുൻപ് നടപ്പാത നിർമിച്ചപ്പോൾ സ്റ്റേ കമ്പികൾ നടപ്പാതയിൽ തന്നെയായി. തിരക്കേറിയ നടപ്പാത വഴി പോകുന്നവർ പലപ്പോഴും സ്റ്റേ വയർ ശ്രദ്ധിക്കില്ല. രാത്രി വെളിച്ചക്കുറവു മൂലം വീഴുന്നവരും കുറവല്ല. സ്റ്റേ വയറിൽ വൈദ്യുതി പ്രവാഹമുണ്ടായാൽ അപകടത്തിന്റെ ഗതി മാറുമെന്ന് വ്യാപാരികൾ പറയുന്നു.