play-sharp-fill
കുഴിയാണേ… കുഴിയോട്‌ കുഴി ;ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയിൽ വീണ് കൈയ്യും കാലും ഒടിക്കരുതേ! കോട്ടയം നഗരത്തിൽ എം സി റോഡിലടക്കം  ആളെ കൊല്ലും അപകടകുഴികള്‍ നൂറിലധികം

കുഴിയാണേ… കുഴിയോട്‌ കുഴി ;ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയിൽ വീണ് കൈയ്യും കാലും ഒടിക്കരുതേ! കോട്ടയം നഗരത്തിൽ എം സി റോഡിലടക്കം ആളെ കൊല്ലും അപകടകുഴികള്‍ നൂറിലധികം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലൂടെ വണ്ടിയോടിക്കണമെങ്കിൽ അഭ്യാസം അറിയം. നഗരത്തിലെ ഒട്ടുമിക്ക റോഡുകളും മഴതുടങ്ങിയതോടെ വലിയ കുഴിയായി മാറിയിരിക്കുന്നു. ഇതിൽ നാഗമ്പടം പാലത്തിലെ വാരിക്കുഴി ഇരുചക്ര വാഹന യാത്രികർക്ക്‌ ഭീക്ഷണിയാവുന്നു. നാഗമ്പടം റെയില്‍വേ മേല്‍പാലത്തിനു സമീപം രണ്ടുവശങ്ങളിലുമാണ്‌ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്‌.


കളക്ട്രേറ്റിന് സമീപത്തെ ട്രാഫിക് സിഗ്നലിന് സമീപം, കഞ്ഞിക്കുഴി പ്രിൻസ് ബാറിന് മുൻപിൽ, പഴയ കൽപക സൂപ്പർ മാർക്കറ്റിന് മുൻപിൽ, നഗരസഭയ്ക്ക് മുൻപിൽ ,നാഗമ്പടം പാലത്തിൽ എന്ന് വേണ്ട നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ആളെ കൊല്ലുന്ന കുഴികളാണ്. ഒന്നു കണ്ണ്‌ തെറ്റിയാലോ, എതിരേ വാഹനം വരുമ്പോള്‍ വണ്ടി വെട്ടിച്ചാലോ നടുവും തല്ലി കുഴിയിൽ കിടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടത്തെ കുഴി രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നുമുണ്ട്‌. കഴിഞ്ഞയാഴ്ചയിൽ ഇവിടെ പാച്ച്‌വർക്ക്‌ ചെയ്‌തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പണി നടന്നിരുന്നു. നാഗമ്പടത്ത് ഒരിടത്തെ കുഴി മൂടിയപ്പോഴാണ് മറുവശത്ത് അതിലും വലിയകുഴി രൂപപ്പെട്ടിരിക്കുന്നത്.

എംസി റോഡില്‍ നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വാഹനങ്ങള്‍ക്ക് അപകടകെണിയൊരുക്കി കുഴികൾ. രണ്ടു വശങ്ങളിലുമായി ചെറുതും വലുതുമായ നിരവധികുഴികളാണ് രൂപപ്പെട്ടിക്കുന്നത്.

മഴ പെയ്തു വെള്ളം നിറഞ്ഞു മെറ്റല്‍ ഇളകി കുഴി ഓരോ ദിവസവും വലുതായിരിക്കുന്നു. ഇപ്പോള്‍ വലിയ പാതാളക്കുഴിയായിമാറി. ബേക്കര്‍ ജംഗ്ഷനില്‍നിന്നും കുര്യന്‍ ഉതുപ്പ് റോഡില്‍നിന്നും വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പെട്ടന്ന് കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നത് പതിവാണ്‌. രാത്രികാലത്താണ്‌ അപകടം കൂടുതലും.

അപകടത്തില്‍പ്പെടുന്നതിലേറെയും ഇരുചക്രവാഹനങ്ങളാണ് .മീനച്ചിലാറിനു കുറുകെയുള്ള നാഗമ്പടം പാലത്തിനു സമീപമുള്ള കുഴികള്‍ ഒരു മാസം മുമ്പാണ് ടാറിംഗ് നടത്തി അടച്ചത്. അന്ന് മേല്‍പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഭാഗത്തും ചെറിയ രീതിയില്‍ ടാറിംഗ് നടത്തിയെങ്കിലും കുഴികള്‍ കാര്യമായി മൂടിയിരുന്നില്ല. ഇപ്പോള്‍ ഇവിടം വലിയ കുഴികളായിമാറി.

ഒന്നരയാഴ്ച മുമ്പ് നീലിമംഗലം പാലത്തിലെ കുഴിയില്‍ചാടി ഓട്ടോ ഡ്രൈവര്‍ മരിച്ചതോടെയാണു പാലത്തിലെ കുഴി അടയ്ക്കുവാന്‍ അധികൃതര്‍ തയാറായത്. നാഗമ്പടത്തും ആരുടെയെങ്കിലും ജീവന്‍ പൊലിയണോ കുഴി അടയ്ക്കാന്‍ എന്നാണ് നാട്ടുകാരുടെ ചോദിക്കുന്നത്‌.നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അടിച്ചിറ വളവിലേയും നാഗമ്പടം പാലത്തിലെയും കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ തയാറായത്.

നഗരത്തിൽ കൽപ്പക സൂപ്പർമാർക്കറ്റിന് മുമ്പിലും, നഗരസഭയ്‌ക്ക്‌ മുമ്പിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്‌. ചുങ്കം മെഡിക്കൽ കോളേജ്‌ റോഡിലും സമാനമായ കുഴികൾ ഉണ്ട്‌. രോഗികളുമായി ആംബുലൻസ് പോകുന്ന വഴികൂടിയാണ്‌ ഇത്‌.