play-sharp-fill
റോഡരികിൽ നിർത്തിയിട്ട വണ്ടിയിലെ ഭക്ഷണക്കച്ചവടം: അനധികൃതക്കച്ചവടക്കാരെ ഒഴിപ്പിച്ച് ജില്ലാ കളക്ടർ; കൃത്യമായ ഇടപെടൽ നടത്തി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

റോഡരികിൽ നിർത്തിയിട്ട വണ്ടിയിലെ ഭക്ഷണക്കച്ചവടം: അനധികൃതക്കച്ചവടക്കാരെ ഒഴിപ്പിച്ച് ജില്ലാ കളക്ടർ; കൃത്യമായ ഇടപെടൽ നടത്തി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: യാതൊരു മാനദണ്ഡവുമില്ലാതെ റോഡരികിൽ എവിടെയോ ഉണ്ടാക്കിയ ഭക്ഷണവുമായി എത്തി നിർത്തിയിട്ട വാഹനങ്ങളിൽ നൽകിയിരുന്ന ഭക്ഷണത്തിന് ഇനി വിലക്ക്. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ റോഡരികിൽ വച്ചു ഭക്ഷണം വിൽക്കുന്നതിനു സമ്പൂർണ്ണ വിലക്കാണ് ജില്ലാ ഭരണകൂടം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിലെ കാറുകളിലും മറ്റു വാഹനങ്ങളിലും കൊണ്ടു നടന്നുള്ള ഭക്ഷണ വിൽപ്പനയ്ക്ക് അവസാനമാകും.


ലോക്ക് ഡൗൺ സമയത്തിനു ശേഷമാണ് റോഡരികിൽ ഇത്തരത്തിൽ ഭക്ഷണം വിൽക്കുന്ന കടകൾ സജീവമായത്. കാറുകളിലും, വാനുകളിലും ചെറിയ തട്ടുകളിലുമായാണ് പാഴ്‌സൽ ഭക്ഷണവുമായി ചെറു സംഘങ്ങൾ എത്തിയിരുന്നത്. നേരത്തെ നിരവധി തവണ ആരോഗ്യ വകുപ്പിനും, ഭക്ഷ്യസുരക്ഷാ വകുപ്പിനും അടക്കം ഈ അനധികൃത ഹോട്ടലുകൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയോ, ആരോഗ്യ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ് ഇത്തരത്തിൽ വൻ തോതിൽ ഭക്ഷണ വസ്തുക്കളുമായുള്ള വാഹനങ്ങൾ നഗരത്തിലെയും ജില്ലയിലെയും വിവിധ സ്ഥലങ്ങളിൽ കറങ്ങിയിരുന്നത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഈ ഭക്ഷണ സാധനങ്ങളിൽ പലതും പഴകിയതാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കളക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയത്.

ജില്ലാ കളക്ടർ എസ്.അഞ്ജനയുമായി വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ എന്നിവരുടെ മുന്നിൽ വച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനു വേണ്ടി ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി നടത്തിയ ചർച്ചയിലാണ് വിഷയം അവതരിപ്പിച്ചത്.

ഇതേ തുടർന്നു വിഷയം ചർച്ച ചെയ്ത് ജില്ലാ കളക്ടർ അടക്കമുള്ളവർ അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു.