അയ്മനം പതിനാലാം വാര്‍ഡ് സെന്റ് ജോര്‍ജജ് – കോട്ടമല റോഡ് ഉദ്ഘാടനം ചെയ്തു

അയ്മനം പതിനാലാം വാര്‍ഡ് സെന്റ് ജോര്‍ജജ് – കോട്ടമല റോഡ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖിക

അയ്‌മനം: അയ്‌മനം പഞ്ചായത്തിലെ പതിനാലാം വാർഡ് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സെന്റ് ജോർജജ് – കോട്ടമല റോഡിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷനായി. ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച 21 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പർ മിനിമോൾ മനോജ്, ഗ്രാമ‍പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്തംഗം റെജിമോൾ ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചൻ, പൊതു പ്രവർത്തകരായ കെ എൻ വേണുഗോപാൽ, ആർ പ്രമോദ് ചന്ദ്രൻ, സി എം അനി, സിനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.