video
play-sharp-fill

റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു: കൗൺസിലറുടെ ഭർത്താവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; സംഭവം കൊച്ചിയിൽ

റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു: കൗൺസിലറുടെ ഭർത്താവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; സംഭവം കൊച്ചിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൗൺസിലറുടെ ഭർത്താവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.

മാലിന്യം തള്ളുന്നത് ഒരു സാമൂഹിക പ്രശ്‌നമായി മാറിയ നാട്ടിലാണ് ഇപ്പോൾ ഇതിന്റെ പേരിൽ, കൊലപാതക ശ്രമത്തിലേയ്ക്കു കാര്യങ്ങൾ എത്തിയത്. സംഭവത്തിൽ മാലിന്യം തള്ളാനെത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലാണ് അതിക്രൂരമായ ആക്രമണം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കടവന്ത്ര കൗൺസിലർ സുജാ ലോനപ്പന്റെ ഭർത്താവ് സി വി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഒൻപതുമണിയോടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടപ്പെടുത്താനുളള ശ്രമമുണ്ടായത്.

റോഡിൽ മാലിന്യം തള്ളുന്നത് കണ്ട ലോപ്പൻ അതിനെ ചോദ്യം ചെയ്യുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്നാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.

പ്രദേശവാസിയായ ഒരാൾക്കെതിരെ പരാതി നൽകിയതായി കൗൺസിലർ അറിയിച്ചു.