പത്തു വർഷത്തിനിടെ നിരത്തിൽ പൊലിഞ്ഞത് ആയിരത്തിലധികം ജീവനുകൾ; മരിച്ചതിലേറെയും യുവാക്കൾ;  2021 ൽ നഷ്ടപ്പെട്ടത് 143 ജീവനുകൾ; 2022ലും അപകടങ്ങൾ തുടർക്കഥയാകുന്നു; അശ്രദ്ധമായ ഡ്രൈവിങ്ങും, അശാസ്ത്രീയ റോഡ് നിർമ്മാണവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു

പത്തു വർഷത്തിനിടെ നിരത്തിൽ പൊലിഞ്ഞത് ആയിരത്തിലധികം ജീവനുകൾ; മരിച്ചതിലേറെയും യുവാക്കൾ; 2021 ൽ നഷ്ടപ്പെട്ടത് 143 ജീവനുകൾ; 2022ലും അപകടങ്ങൾ തുടർക്കഥയാകുന്നു; അശ്രദ്ധമായ ഡ്രൈവിങ്ങും, അശാസ്ത്രീയ റോഡ് നിർമ്മാണവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു

സ്വന്തം ലേഖകൻ
കോട്ടയം: പുതുവര്‍ഷം പിറന്നതു തന്നെ അപകട വാര്‍ത്തയുമായി. അന്നു മുതല്‍ ഇന്നലെ വരെ എല്ലാ ദിവസവും അപകടങ്ങളും അപകട മരണങ്ങളും വര്‍ധിക്കുകയാണ്‌.

ഒമ്പതു ദിവസത്തിനിടെ 14 പേരാണു ജില്ലയില്‍ അപകടങ്ങളില്‍ മരിച്ചത്‌. ഈ അപകടങ്ങളിലും മരിച്ചവരില്‍ ഏറെയും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്‌തിരുന്നവരാണ്‌. പതിവുപോലെ എം.സി. റോഡാണ്‌ അപകടങ്ങളില്‍ മുന്നില്‍. മൂന്നു മരണം ഈ റോഡിലെ അപകടങ്ങളിലാണുണ്ടായത്‌.

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിരത്തില്‍ പൊലിഞ്ഞതു 1387 അപകടങ്ങളിലായി 143 ജീവന്‍. പരുക്കേറ്റ 1519 പേരില്‍ പലര്‍ക്കും ഇപ്പോഴും ആരോഗ്യസ്‌ഥി വീണ്ടെടുക്കാനുമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളാണു കൂടുതലും അപകടങ്ങളില്‍ മരിച്ചവരില്‍ ഏറെയും. പത്തു വര്‍ഷത്തിനിടയില്‍ അപകടങ്ങളും മരണനിരക്കും കുറഞ്ഞ വര്‍ഷമാണെന്നതു മാത്രമാണ്‌ ഏക ആശ്വാസം. പത്തു വര്‍ഷത്തിനിടെ ജില്ലയില്‍ റോഡപകടങ്ങളില്‍ 2679 പേരാണു മരിച്ചത്‌.

മദ്യപിച്ച ശേഷമുള്ള ഡ്രൈവിങ്ങ്‌, ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാതെയുള്ള പാച്ചില്‍ എല്ലാം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. രാത്രി അപകടങ്ങളില്‍ ഏറെയും ഉറക്കവും ഡിം ലൈറ്റ്‌ ഉപയോഗിക്കാത്തതു മൂലവുമുണ്ടാകുന്നതാണ്‌.

മിക്ക അപകടങ്ങളിലും പരുക്കേല്‍ക്കുന്നവരെ കൃത്യസമയത്ത്‌ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇടിച്ചിട്ട വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും പിന്നാലെ വരുന്നവര്‍ പരുക്കേറ്റു കിടക്കുന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ വരുന്നതുമാണു മരണ നിരക്കു കൂട്ടുന്നത്‌. ക്രിസ്‌മസ്‌ രാത്രിയില്‍ മാലം പാലത്തിനു സമീപവും പുതുത്സര തലേന്ന്‌ തിരുവാറ്റയിലും നടന്ന അപകടങ്ങളില്‍ യുവാക്കള്‍ മരിച്ചതു സമാന സാഹചര്യത്തിലായിരുന്നു.

പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധന മുറ പോലെ നടക്കുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിന്‌ ഇതൊന്നും തടസമാകുന്നില്ല. അമിതവേഗക്കാരെ പിടികൂടാന്‍ തുടര്‍ച്ചയായി നടപടി സ്വീകരിക്കുകയും റോഡിലെ അപകടക്കെണികള്‍ ഒഴിവാക്കുകയും മാത്രമാണ്‌ അപകടങ്ങള്‍ കുറയ്‌ക്കാനുള്ള മാര്‍ഗം.