പുതുപ്പള്ളിയില്‍ മനോരമ ന്യൂസിന്റെ  തെരഞ്ഞെടുപ്പ്  പ്രചരണ പരിപാടിയ്ക്കിടെ  ജീപ്പിന്റെ  ഡോര്‍ തുറന്ന് താഴേക്ക് വീണ് അവതാരകൻ അയ്യപ്പദാസിന് പരിക്ക്; ലൈവ് പ്രോഗ്രാമിനിടയ്ക്കുള്ള വീഴ്ച  തല്‍സമയം ചാനലിൽ ..

പുതുപ്പള്ളിയില്‍ മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ ജീപ്പിന്റെ ഡോര്‍ തുറന്ന് താഴേക്ക് വീണ് അവതാരകൻ അയ്യപ്പദാസിന് പരിക്ക്; ലൈവ് പ്രോഗ്രാമിനിടയ്ക്കുള്ള വീഴ്ച തല്‍സമയം ചാനലിൽ ..

സ്വന്തം ലേഖകൻ

കോട്ടയം : പുതുപ്പള്ളിയില്‍ മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ തുറന്ന ജീപ്പിന്റെ ഡോര്‍ തുറന്ന് താഴേക്ക് വീണ് അവതാരകൻ അയ്യപ്പദാസിന് പരിക്ക്. ലൈവ് പ്രോഗ്രാമിനിടയ്ക്കുള്ള വീഴ്ച തല്‍സമയം ചാനലിൽ പ്രേക്ഷകർ കണ്ടു.

അപകടമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അയ്യപ്പദാസ് ചികില്‍സ തേടി. പരിക്ക് ഗുരുതരമല്ല. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായിരുന്നു തുറന്ന ജീപ്പില്‍ മണ്ഡലത്തിലൂടെ സഞ്ചരിച്ച്‌ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോര്‍ട്ടര്‍ സനകനും അയ്യപ്പദാസും തുറന്ന ജീപ്പില്‍ വിശകലനവുമായി പോവുകയായിരുന്നു. ഇതിനിടെ ഇടയെക്കൊന്ന് വണ്ടി നിര്‍ത്തി. പിന്നീട് എടുത്തു. ഈ സമയം ജീപ്പിന് പുറകിലെ ഡോര്‍ തുറന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ തല്‍സമയ സംപ്രേഷണമായിരുന്നു. ജീപ്പില്‍ നിന്നും അയ്യപ്പദാസ് റോഡിലേക്ക് തെറിച്ചു വീണു.

അപകടമുണ്ടായപ്പോള്‍ പെട്ടെന്ന് മറ്റ് ദൃശ്യങ്ങളിലേക്ക് മനോരമാ ന്യൂസ് പോയി. അയ്യപ്പദാസ് റോഡില്‍ വീഴാതിരിക്കാൻ സനകൻ പിടിച്ചു. പക്ഷേ അത് വിജയിച്ചില്ല. റോഡില്‍ വീണു കിടക്കുന്ന അയ്യപ്പദാസിന്റെ ദൃശ്യങ്ങളും തല്‍സമയം ചാനല്‍ പ്രക്ഷേപണം ചെയ്തു.ഇതിന് ശേഷം അപകടത്തില്‍ നിസാര പരിക്കേ അയപ്പദാസിന് ഉണ്ടായിട്ടുള്ളൂവെന്നും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മനോരമാ ന്യൂസ് അറിയിച്ചു.

ജീപ്പിലെ പിടി വിട്ടതാണ് അപകടമുണ്ടാകാൻ കാരണമെന്നും മനോരമ ന്യൂസ് അറിയിച്ചു. തല്‍സമയ സംപ്രേഷണം കണ്ട് നിരവധി പേര്‍ ചാനലുമായി ബന്ധപ്പെട്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മനോരമാ ന്യൂസ് അറിയിച്ചു.