ഭാരതപ്പുഴയില്‍ ഒഴുക്കിൽ പെട്ട് നാലംഗ കുടുംബം; അപകടത്തിൽ പെട്ടത് കുളിക്കാനിറങ്ങിയപ്പോൾ; ഒരാളെ പുറത്തെത്തിച്ചു, 3 പേര്‍ക്കായി തിരച്ചില്‍
തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 4 പേർ ഒഴുക്കില്‍പ്പെട്ട് അപകടം. അപകടത്തില്‍പ്പെട്ടത് ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12കാരനുമാണ്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. നാലുപേരും ഒഴുക്കില്‍പ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം കണ്ടവർ റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും കബീറിനും വേണ്ടിയുള്ള തിരച്ചില്‍ ആണ് നടക്കുന്നത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.