രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമായി  മാന്ത്രിക മോതിരം; തട്ടിയെടുത്തത് അരലക്ഷം രൂപ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ  പരാതിയുമായി കെഎസ്‌യു നേതാവ്

രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമായി മാന്ത്രിക മോതിരം; തട്ടിയെടുത്തത് അരലക്ഷം രൂപ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

സ്വന്തം ലേഖിക

കൊല്ലം: മാന്ത്രികമോതിരം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അരലക്ഷം രൂപ തട്ടിയതായി പരാതി.

കെഎസ്‌യു നേതാവിനെയാണ് പണം വാങ്ങി കബളിപ്പിച്ചത്. ഇത് സംബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെ കെഎസ്‌യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി ഗോകുല്‍ കൃഷ്ണ കൊല്ലം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമുള്ള മോതിരം നല്‍കാമെന്ന് പറഞ്ഞാണ് വിഷ്ണു സുനില്‍ പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

‘നാലുമാസം മുൻപ് യൂത്ത് കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായി. അന്നാണ് തന്റെ കൈയില്‍ രോഗശാന്തിക്കുള്ള മോതിരമുണ്ടെന്ന് പറഞ്ഞ് വിഷ്ണു ഗോകുലിനെ തെറ്റിദ്ധരിപ്പിക്കുന്നത്. എല്ലാ ഐശ്വര്യവും ഫലസിദ്ധിയും ഉണ്ടാക്കുമെന്ന് കാണിക്കാന്‍ വിഷ്ണു ധരിച്ച നവരത്‌നമോതിരം തെളിവായി കാണിക്കുകയും ചെയ്തു’- ഗോകുലിന്റെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന്, വിഷുദിനത്തില്‍ തിരുമുല്ലവാരത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി ഗോകുല്‍ 25,000 രൂപ കൈമാറി. ഒരാഴ്ചക്കു ശേഷം ബാക്കി തുക കൂടി നല്‍കി. വിഷ്ണു സ്ഥലത്തില്ലാത്തതിനാല്‍ ആ 25,000 രൂപ വിഷ്ണുവിന്റെ അമ്മയ്ക്കാണ് കൈമാറിയത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോതിരം കിട്ടാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഗോകുല്‍ തന്റെ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി, വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഗോകുലിന്റെ മൊഴിയില്‍ പറയുന്നു.