video
play-sharp-fill
എന്റെ അപ്പന് റിമി ടോമിയെ ഭയങ്കര ഇഷ്ടമായിരുന്നു: എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു: കുഞ്ചാക്കോ ബോബൻ

എന്റെ അപ്പന് റിമി ടോമിയെ ഭയങ്കര ഇഷ്ടമായിരുന്നു: എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു: കുഞ്ചാക്കോ ബോബൻ

കൊച്ചി: മലയാളികള്‍ക്ക് വളരെ സുപരിചിതയായ താരമാണ് റിമി ടോമി നിരവധി ആരാധകരെ വളരെ ചെറിയ സമയം കൊണ്ട് തന്നെ റിമി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സ്റ്റേജില്‍ റിമി എത്തിയാല്‍ ആ വേദി എങ്ങനെ മനോഹരമായി രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് താരത്തിന് നന്നായി അറിയാം അതു തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും പറയുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റേജ് ഷോയില്‍ നില്‍ക്കുന്ന വീഡിയോയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീഡിയോയില്‍ റിമിക്കൊപ്പം നില്‍ക്കുന്നത് നടനായ കുഞ്ചാക്കോ ബോബൻ ആണ്. വളരെ രസകരമായ രീതിയില്‍ കുഞ്ചാക്കോ ബോബൻ ചില കാര്യങ്ങള്‍ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

എന്റെ അപ്പൻ റിമിയുടെ ഒരു വലിയ ഫാൻ ആയിരുന്നു എന്നാണ് ചാക്കോച്ചൻ പറഞ്ഞു തുടങ്ങുന്നത്. റിമി എനിക്ക് കല്യാണം ആലോചിക്കണം എന്ന് വരെ എന്റെ അപ്പൻ തീരുമാനിച്ചിരുന്നു എന്ന് ഏറെ രസകരമായ രീതിയില്‍ ചാക്കോച്ചൻ പറയുന്നുണ്ട്.
ഇത് കേട്ട് റിമി ടോമി പറയുന്നത് ഇങ്ങനെയാണ്.

നിറമൊക്കെ കണ്ട സമയത്ത് ഞാനും ചാക്കോച്ചന്റെ വലിയൊരു ഫാൻ ആയിരുന്നു. എന്റെ സ്കൂളില്‍ നിന്നും ആദ്യമായി സിനിമയ്ക്ക് കൊണ്ടുപോയത് ഈ ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു.

ചാക്കോച്ചനെ കാണാൻ വേണ്ടിയൊക്കെ ഒരുപാട് നടന്നിട്ടുണ്ട് വളരെയധികം ഇഷ്ടമായിരുന്നു ചാക്കോച്ചന്. ഇപ്പോള്‍ അച്ഛൻ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോള്‍ വല്ലാത്തൊരു വിഷമം ഒന്ന്

പാലാ വരെ വന്നു കല്യാണം ആലോചിക്കാമായിരുന്നില്ലേ എന്നാണ് ഏറെ രസകരമായ രീതിയില്‍ ചാക്കോച്ചനോട് ചോദിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ വേദിയെ

മനോഹരമാക്കാൻ റിമിക്ക് സാധിക്കുകയും ചെയ്തു. ചാക്കോച്ചൻ ഒപ്പം നൃത്തം ചെയ്ത അതിമനോഹരമായി തന്നെ ആ ഒരു നിമിഷം കൈകാര്യം ചെയ്യുകയാണ് റിമി ചെയ്തത്.