play-sharp-fill
റിമി ടോമി വീണ്ടും വിവാഹിതയാകുന്നോ? വരൻ സിനിമാ മേഖലയിൽ നിന്നുള്ളയാൾ തന്നെ?; ഔദ്യോഗിക പ്രഖ്യാപനവുമായി റിമി  ഫെയ്സ്ബുക്ക് ലൈവില്‍ എത്തുമെന്ന പ്രതീക്ഷയോടെ ആരാധകർ

റിമി ടോമി വീണ്ടും വിവാഹിതയാകുന്നോ? വരൻ സിനിമാ മേഖലയിൽ നിന്നുള്ളയാൾ തന്നെ?; ഔദ്യോഗിക പ്രഖ്യാപനവുമായി റിമി ഫെയ്സ്ബുക്ക് ലൈവില്‍ എത്തുമെന്ന പ്രതീക്ഷയോടെ ആരാധകർ

സ്വന്തം ലേഖകൻ

കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോള്‍ റിമിയുടെ വിവാഹമാണ് എന്ന രീതിയില്‍ പ്രചരിക്കുന്നത്.


സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങള്‍ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ചാനലിലെ പരിപാടിയിലെ ജഡ്ജ് കൂടിയാണ് റിമി. റിമി ആദ്യം വിവാഹിതയാവുകയും പിന്നിട് ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിയുകയും ചെയ്തിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയതിനുപിന്നാലെ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചു.

എന്നാലിപ്പോള്‍ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകുന്നത്. എന്നാല്‍ സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നാണ് വിവരം, ഇത് സംബന്ധിച്ച്‌ ഔദ്യോ​ഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ല.

റിമി ടോമി ലൈവില്‍ എത്തി ഒരു നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, എന്നാണ് ഈ പ്രഖ്യാപനം ഉണ്ടാകുക എന്ന പറഞ്ഞിരുന്നില്ല. അടുത്ത ഒരാഴ്ചയ്ക്കിടെ റിമി ഫെയ്സ്ബുക്കിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലോ ലൈവിലെത്തുമെന്നും നിര്‍ണ്ണായ പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു പ്രചാരണം. ഇതാണ് റിമി വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന രീതിയിലുള്ള അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്.

റിമിയുമായി അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം റിമി ടോമി ഫെയ്സ്ബുക്ക് ലൈവില്‍ എത്തുമെന്നു പറഞ്ഞിരുന്നു. റിമിയുടെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ പ്രഖ്യാപനം നടത്തുന്നതിനു വേണ്ടിയാകും റിമി ലൈവിലെത്തുക എന്നായിരുന്നു അറിയിപ്പ്. എന്നാല്‍, റിമി ലൈവില്‍ ഇതുവരെ എത്താതെ വന്നതോടെയാണ് വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നേരത്തെ റിമി വിവാഹിതയാകുകയും, വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു റിമിയുടെ വിവാഹ മോചനം. ഈ സാഹചര്യത്തില്‍ ആരാണ് റിമിയെ വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള ആളാണ് റിമിയുടെ വരനെന്നാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണത്തിന്റെ ഭാഗമായി പല പേരുകളും പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിവാഹ വാര്‍ത്തയോ ലൈവില്‍ വരുന്നതു സംബന്ധിച്ചോ ഇതുവരെയും റിമിടോമിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ റിമിയുടെ ലൈവ് ഉണ്ടാകുമെന്നു മാത്രമാണ് റിമിയുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍, ഇത് എന്ത് കാരണത്തിനാണ് എന്നു വ്യക്തമാക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിമിയുടെ പുതിയ ലൈവിനു വേണ്ടി കാത്തിരിക്കകയാണ് ആരാധകര്‍.