റൈഡിന് ഇടയിൽ അപകടം ലഹരിക്ക് അടിമയായ കാമുകൻ റോഡിൽ ഉപേക്ഷിച്ച വിദ്യാർഥിനി മരിച്ചു
സ്വന്തം ലേഖകൻ
കുളച്ചലില്‍ ബൈക്ക് റൈഡിനിടെയുണ്ടായ അപകടത്തിന് പിന്നാലെ കാമുകന്‍ റോഡില്‍ ഉപേക്ഷിച്ചു പോയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ഉടയാര്‍വിള സ്വദേശി 12-ാം ക്ലാസ് വിദ്യാര്‍ഥിയായ അപര്‍ണയാണ് മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കുളച്ചല്‍ സ്വദേശി വിജു കുമാര്‍ എന്ന 19കാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.ലഹരിക്കടിമയായ വിജുകുമാര്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം അപര്‍ണ്ണയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ കുളച്ചല്‍ തീരദേശ റോഡിലൂടെ അമിത വേഗതയില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കമ്ബിയില്‍ തട്ടി ഇരുവരും റോഡില്‍ വീഴുകയായിരുന്നു. പിന്നാലെ അപര്‍ണയെ റോഡില്‍ ഉപേക്ഷിച്ച ശേഷം യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. മണിക്കൂറുകളോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന വിദ്യാര്‍ഥിനിയെ കണ്ട മറ്റുയാത്രക്കാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അപര്‍ണയെ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പിന്നാലെ കഴിഞ്ഞ ദിവസം ആശുപത്രി ചികിത്സയിലിരിക്കെയാണ് അപര്‍ണ മരണപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ അമ്മാവന്‍ കുളച്ചല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ്, സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടി കൊണ്ട് പോയി അപകടത്തില്‍പ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വിജുകുമാറിനെതിരെ കേസെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. വിജുകുമാറിനെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്-ലഹരി കേസുകളുണ്ടെന്ന് കുളച്ചല്‍ പോലീസ് അറിയിച്ചു.