Spread the love

മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുന്നാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണു വെടിക്കെട്ട് ഉപേക്ഷിച്ചതെന്നു കത്തീഡ്രല്‍ ട്രസ്റ്റിന്മാരാമായ ഇ.വി. കുര്യാക്കോസ് ഇടച്ചേരില്‍, ബിജു വര്‍ഗീസ് കന്നുകുഴിയില്‍, സക്കറിയാച്ചന്‍ പള്ളത്ത്, കത്തീഡ്രല്‍ സെക്രട്ടറി തോമസ് ഉമ്മന്‍ പള്ളത്തറ എന്നിവര്‍ അറിയിച്ചു.

video
play-sharp-fill

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയും ഉത്തരവാദിത്വബോധവും അനിവാര്യമായ സമയമാണിതെന്നു ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ആഹ്വാനം ചെയ്തിരുന്നു.

വെടിക്കെട്ട് നിര്‍മാണ – പ്രയോഗ ശാലകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് പകരമായി, വികസിത രാജ്യങ്ങളിലും മറ്റും നിലവിലുള്ളതും പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയില്ലാത്തതുമായ ലേസര്‍ ലൈറ്റിംഗ് പോലുള്ള ആധുനിക രീതികളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഘോഷങ്ങളും വിശ്വാസങ്ങളും ഒരിക്കലും മനുഷ്യജീവനെക്കാള്‍ വലുതാകരുത് എന്ന് നാം തിരിച്ചറിയണം. ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നുമാണു ശ്രേഷ്ഠ ബാവാ പറഞ്ഞത്.

ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാന പ്രകാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് വേണ്ടെന്നു വെച്ചിരുന്നു. ഇതിനായുള്ള പണം കാരുണ്യ പ്രവര്‍ത്തനത്തിനു ഉപയോഗിക്കുക.