എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ലന്ന്. ആ രീതിയിലാണ് തനിക്കത് കാണാന്‍ സാധിക്കുന്നത്, ശ്രുതിയ്ക്ക് തിരിച്ചു വന്നാല്‍ ഒരു ജീവിതമുണ്ട്; തുറന്നടിച്ച് മനോജ് കുമാര്‍.
സ്വന്തം ലേഖകൻ
മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് മനോജ് കുമാര്‍. സീരിയലുകളിലും സിനിമകളിലും മനോജ് നിറഞ്ഞ് നില്‍ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മനോജിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ബിഗ് ബോസ്സ് റിവ്യൂ മനോജ് പങ്കിടാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ്സിലെ ശ്രുതിയുടേയും റിനോഷിന്റേയും സൗഹൃദത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍.തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം.
ശ്രുതിലക്ഷ്മി റിനോഷ് അറയ്ക്കുന്ന ബന്ധം എന്ന തമ്ബ് നെയിലോടെ മനോജ് വീഡിയോ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ പ്രൈവറ്റാക്കി. തുടര്‍ന്ന് മറ്റൊരു വീഡിയോയുമായി എത്തുകയായിരുന്നു മനോജ്. ഈ വീഡിയോയിലും ശ്രുതിയുടേയും റിനോഷിന്റേയും സൗഹൃദത്തെ മനോജ് കടന്നാക്രമിക്കുകയാണ്.
ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി
ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്ന്. ആ രീതിയിലാണ് തനിക്കത് കാണാന്‍ സാധിക്കുന്നത്. ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ അതിനെ മറ്റൊരു ബന്ധമായി ബന്ധിപ്പിക്കുന്ന താനൊരു മൂരാച്ചിയാണെന്ന് പറയുന്നവര്‍ ഉണ്ടാകുമെന്നും ആയിക്കോട്ടെയെന്നും മനോജ് പറയുന്നു. ഒരുപാട് പേര്‍ കാണുന്ന ഷോ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത്. ശ്രുതി ലക്ഷ്മിയെ നേരത്തെ അറിയാം. കുടുംബത്തേയും അറിയാം. നല്ല പെരുമാറ്റവും നല്ല നടിയുമാണെന്നും മനോജ് പറയുന്നുണ്ട്. താന്‍ പറഞ്ഞത് തനിക്ക് തോന്നിയത് മാത്രമാണെന്നാണ് മനോജിന്റെ വാദം.
ശ്രുതിയ്ക്ക് തിരിച്ചു വന്നാല്‍ ഒരു ജീവിതമുണ്ട്. ബിഗ് ബോസ് മാത്രമല്ല ജീവിതം. അതുവച്ചാണ് താന്‍ പറഞ്ഞത്. അവരുടെ പാട് അവരുടെ പാട്. അവരുടെ ബന്ധം എന്താണോ അത് എന്താണെന്ന് വച്ചാല്‍ അവര്‍ തീരുമാനിച്ച് മുന്നോട്ട് പോകട്ടെ. താന്‍ കണ്ടകാര്യം പറഞ്ഞുവെന്നേയുള്ളൂവെന്നും മനോജ് പറയുന്നു. പക്ഷെ ഒന്നിലും ഒരു പ്രശ്‌നങ്ങളുണ്ടാകാതെ ഭവിക്കട്ടെ, നല്ലൊരു സഹോദരി-സഹോദരനായി തുടരട്ടെ എന്ന് താന്‍ ആശംസിക്കുന്നതായും മനോജ് പറഞ്ഞു.
ഏറ്റവും നന്നായി കളിക്കുന്നവരില്‍ ഒരാളായി മനോജ് ചൂണ്ടി കാണിക്കുന്നത് അഖില്‍ മാരാരിനെയാണ്. എന്നാല്‍ തന്റെ നാക്ക് മൂലം അഖില്‍ മാരാര്‍ സ്വന്തം കുഴി തോണ്ടരുതെന്നും മനോജ് പറയുന്നു. ബിഗ് ബോസിന്റെ ഹൈലൈറ്റാണ് മാരാരെന്നും മനോജ് പറയുന്നു. എന്നാല്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഷിജു വിനെയാണെന്ന് മനോജ് പറയുന്നു