Spread the love

പാലാ: വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 ) പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ ( 36) എന്നിവർക്കു പരുക്കേറ്റു.

ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചു മറ്റൊരു അപകടത്തിൽ ചിറക്കടവ് സ്വദേശിനി റോസമ്മ ജോണിന് (74)പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കടപ്ലാമറ്റത്ത് വച്ച് കാർ മതിലിൽ ഇടിച്ച് മറ്റാരു അപകടത്തിൽ കടപ്ലാമറ്റം സ്വദേശി ജിനു അജേഷിന് (35 ) പരുക്കേറ്റു. 9 മണി യോടെയാണ് അപകടം സംഭവിച്ചത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.