play-sharp-fill
അരിയ്ക്കുള്ളിൽ വിതറിയത് കൊടും വിഷം തന്നെ: ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ നിന്നും കണ്ടെത്തിയത് 13 പാക്കറ്റ് കീടനാശിനി; ആളെ കൊല്ലാൻ അരിയുമായി കൊള്ളക്കമ്പനികൾ രംഗത്ത്

അരിയ്ക്കുള്ളിൽ വിതറിയത് കൊടും വിഷം തന്നെ: ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ നിന്നും കണ്ടെത്തിയത് 13 പാക്കറ്റ് കീടനാശിനി; ആളെ കൊല്ലാൻ അരിയുമായി കൊള്ളക്കമ്പനികൾ രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനം അരിയ്ക്കുള്ളിൽ വിതറിയത് കൊടും വിഷമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്.

അരിച്ചാക്ക് ചുമക്കുന്നതിനിടെ തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിച്ചാക്കിനു മുകളിൽ വിതറാൻ സൂക്ഷിച്ചിരുന്ന 13 പാക്കറ്റ് കീടനാശിനികളാണ് ഇവിടെ നിന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയത്.

അലുമിനിയം ഫോസ്‌ഫേഡ് അരിയ്ക്കുള്ളിൽ വിതറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഏറ്റുമാനൂർ നഗരസഭയും, ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നാണ് ഈ സ്ഥാപനം അടച്ചു പൂട്ടിച്ചത്. ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധം നടത്തി സ്ഥാപനം അടച്ച് പൂട്ടിച്ചിരുന്നു.

തിങ്കളാഴ്ച ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം തഹസിൽദാരുടെ നേതൃത്വ്ത്തിലുള്ള സംഘമാണ് ഇവിടെ വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഗുരുതരമായ രോഗങ്ങൾക്കും, മരണത്തിനും പോലും കാരണമായേക്കാവുന്ന കീടനാശിനിയുടെ കവറുകൾ കണ്ടെത്തിയത്.

നേരത്തെ അടച്ചു പൂട്ടിയിരുന്ന ഗോഡൗൺ രാവിലെ 11.30 ഓടെ എത്തിയ ഉദ്യോഗസ്ഥ സംഘം തുറക്കുകയായിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ഏറ്റുമാനൂർ പേരൂർ കവലയിലെ കടയിൽ പരിശോധന നടത്തിയ സംഘം കടപൂട്ടി സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ സ്ഥാപനത്തിന്റെ തന്നെ അതിരമ്പുഴയിലെ ഗോഡൗണുകളിൽ ഒന്നിൽ നടത്തിയ പരിശോധനയിലാണ് 13 കവറുകൾ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊച്ചു പുരയ്ക്കൽ ട്രേഡ്‌സിലേയ്ക്കു കൊണ്ടു വന്ന അരിച്ചാക്ക് ഇറക്കുന്നതിനിടെ കീടനാശിനി കണ്ടെത്തിയത്.

തുടർന്ന് ഈ ചാക്കുകൾ ഇറക്കിയ തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അരിയിൽ ആലൂമിനിയം ഫോസ്‌ഫൈഡ് അടങ്ങിയ സെൽഫോസ് വിതറിയതായി കണ്ടെത്തിയത്.

തഹസിൽദാർ ഗീതാകുമാരി, ആർ ഡി ഓ അനിൽ ഉമ്മൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് കെ മത്തായി, കാഞ്ഞിരപ്പള്ളി ഭക്ഷ്യ സുരക്ഷ ഓഫീസർ എം.ടി ബേബിച്ചൻ, ഏറ്റുമാനൂർ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ.തെരസിലിൻ ലൂയിസ്, ഏറ്റുമാനൂർ വില്ലേജ് ഓഫിസർ പി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.