play-sharp-fill
കാശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നേട്ടം: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നേട്ടം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവര്‍ ഇതിന് മറുപടി പറയണം.


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കാശ്മീർ താഴ്വരയിൽ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്ക് ശേഷം എത്തുന്ന് ആദ്യ സ്വാതന്ത്ര ദിനമാണ് ഇത്തവണയെന്നതും പ്രത്യേകതയാണ്. ഓഗസ്റ്റ് 4 ലെ സുപ്രധാന പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര സംഘർഷങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് താഴ്വരയിൽ വലിയ സൈനിക വിന്യാസം നടത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ചെങ്കോട്ടയും പരിസരവും. ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണവും ശക്തം.കർശന വാഹന പരിശോധനയും തുടരുന്നു.