കോട്ടയത്ത് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു

കോട്ടയത്ത് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു

കോട്ടയം : ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദം വരെ 16989 കോടി രൂപ ബാങ്കുകൾ കോട്ടയം ജില്ലയിൽ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു.

എസ്ബിഐ കോട്ടയം റീജിയണൽ മാനേജർ ശ്രീ. ജേക്കബ്.ഇ.ജോസഫി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപെട്ട കോട്ടയം കളക്ടർ വി. വിഘ്‌നേശ്വരി ഐഎഎസ് ഉദ്ഘാടനം ചെയ്തു.

6380 കോടി രൂപ കാർഷിക മേഖലയിലും 2964 കോടി രൂപ സൂക്ഷ്മ, ചെറുകിട,ഇടത്തരം വ്യവസായ മേഖലയിലും ,424 കോടി രൂപ ഇതര മുൻഗണന വയ്പാ മേഖലയിലും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണവായ്പ മുതലായവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 7220 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 9768 കോടി രൂപയും മുൻഗണന വിഭാഗത്തിനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ 297 കോടി രൂപ വിദ്യാഭ്യാസ വയ്പയായും, 1155 കോടി രൂപ ഭവന വയ്പയായും, 514 കോടി രൂപ മുദ്ര ലോൺ വിഭാഗത്തിലും ഈ കാലയളവിൽ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 36484 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 64375 കോടി രൂപയുമാണ്.

2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള നാബാർഡിന്റെ പോട്ടെന്ഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ്‌ പ്ലാൻ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.

ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്സ്‌ മണ്ണൂരാൻപറമ്പിൽ, ആർ.ബി.ഐ എൽ.ഡി.ഒ  സാബിത് സലിം, നബാർഡ് എജിഎം റെജി വർഗീസ്, കുമരകം കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർ ഡോ. ജയലക്ഷ്മി.ജി , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു.കെ.കെ, ഡയറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാരദ.സി.ആർ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  അനിൽകുമാർ. എസ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജയകൃഷ്ണൻ. കെ. ആർ, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ  കവിത. കെ. കെ എന്നിവർ സംബന്ധിച്ചു.

ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികളും യോഗത്തിൽ ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.