play-sharp-fill
വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവില്‍ വ്യാപക ചട്ടലംഘനം നടത്തി ഭൂവുടമകള്‍; റിസോര്‍ട്ട്-റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നു; പലയിടത്തും അനധികൃത ഹോം സ്റ്റേകളും ക്യാമ്പ് ഷെഡുകളും; സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിലടക്കം വലിയ പ്രതിസന്ധി ഉടലെടുക്കും

വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവില്‍ വ്യാപക ചട്ടലംഘനം നടത്തി ഭൂവുടമകള്‍; റിസോര്‍ട്ട്-റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നു; പലയിടത്തും അനധികൃത ഹോം സ്റ്റേകളും ക്യാമ്പ് ഷെഡുകളും; സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിലടക്കം വലിയ പ്രതിസന്ധി ഉടലെടുക്കും

സ്വന്തം ലേഖകന്‍

അടിമാലി: വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവില്‍ വ്യാപക ചട്ടലംഘനം നടത്തി ഭൂവുടമകള്‍.
1993ലെ പ്രത്യേക ചട്ടപ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്ത വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവിലാണ് ഭൂവുടമകള്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്. 1977ന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് വ്യവസ്ഥകളോടെ പ്രത്യേക ചട്ടപ്രകാരമാണ് പട്ടയം നല്‍കിയത്. 1993ലെ എല്‍.എ പട്ടയത്തില്‍ വാണിജ്യപരമായ ചെറിയ നിര്‍മാണത്തിന് വ്യവസ്ഥ ചെയ്തിരുന്നു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങള്‍ക്ക് വാണിജ്യപരമായ അനുമതിയില്ലെന്നിരിക്കെ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.

വനഭൂമി പട്ടയത്തില്‍ ഉപജീവന മാര്‍ഗമെന്നനിലയില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന ചട്ടത്തിന്റെ മറപിടിച്ചാണ് റിസോര്‍ട്ട്-റിയല്‍ എസ്റ്റേറ്റ് മാഫിയ ചട്ടലംഘനം നടത്തുന്നത്. ഇടുക്കി പൂപ്പാറയില്‍ വാണിജ്യാവശ്യത്തിന് ബഹുനില കെട്ടിടം പണിതതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പട്ടയം റദ്ദാക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലയിടത്തുമുള്ള ഹോം സ്റ്റേ, ക്യാമ്പ് ഷെഡ് തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നിര്‍മാണപ്രവര്‍ത്തനമാണ് നടത്തിയത്. ഇതിന് പഞ്ചായത്ത്-വില്ലേജ് ജീവനക്കാരുടെ ഒത്താശയുമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം പട്ടയവസ്തുവില്‍ നിരവധി പെട്രോള്‍ പമ്ബുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചുകഴിഞ്ഞു. ഇവയുടെ എന്‍.ഒ.സികളും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കും.